ഒറ്റ ക്ലിക്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം
Bank account information,
നമുക്ക് അറിയാം ഇന്ന് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇപ്പോഴിതാ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർക്ക് ജാഗ്രതാ നിർദേശവുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. വളരെ ഗൗരവത്തിൽ എടുക്കേണ്ട ഒരു വിഷയമാണിത്. നമുക്ക് അറിയാം ഈ കോവിഡ് മഹാമാരി സമ്മാനിച്ചത് ഒരു അസുഖവും സാമ്പത്തിക പ്രതിസന്ധിയും മാത്രമല്ല, മറിച്ചു ഈ കാലഘട്ടം കള്ളന്മാർക്കും തട്ടിപ്പു വീരന്മാർക്കും വളരാനുള്ള സാഹചര്യം കൂടെ വഴിയൊരുക്കുകയായിരുന്നു.
സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ചതി വലയങ്ങളാണ് ഇവരുടെ പ്രധാന ആയുധമായി കണക്കാക്കുന്നത്. ഇന്ത്യയൊട്ടാകെ ഇങ്ങനെ ഒരുപാട് മോഷണങ്ങളും തട്ടിപ്പു കഥകളും ഇപ്പോൾ കൂടി കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേരള പോലീസ് പുതിയ ജാഗ്രത നിർദേശങ്ങളുമായി വന്നിരിക്കുന്നത്. ഇത് പ്രകാരം നമ്മുടെ മൊബൈലിലേക്ക് ഒരു SMS വരുന്നതായിരിക്കും. നിരവധി ആളുകൾക്ക് ഇതിനോടകം തന്നെ ഇവ ലഭിച്ചിട്ടുമുണ്ട്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3500 രൂപ വന്നിട്ടുണ്ട് എന്നാണ് ഉള്ളടക്കമായി വരുന്നത്. ചിലർക്ക് അത് 10000 തൊട്ട് 25000 വരെയുമാകാം. വിശദവിവരങ്ങൾക്കായി ആ SMS ന്റെ താഴെ ഒരു ലിങ്ക് കൂടെ നല്കിയിട്ടുണ്ടാകും.
നമ്മൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന പക്ഷം തൽക്ഷണം തന്നെ നമ്മുടെ അക്കൗണ്ടിലെ മുഴുവൻ തുകയും തട്ടിപ്പു വീരന്മാരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടാകും. ഈ ഒരു രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് ഇപ്പോൾ വ്യാപകമായി നടന്നു വരുന്നു. നിരവധി പേര് ഇതിന് ഇരയായി പോലീസിനെ സമീപിക്കുകയുണ്ടായി. അത് കൊണ്ട് തന്നെ ഒരു കാരണവശാലും നിങ്ങൾക്ക് വരുന്ന ഈ ഒരു രീതിയിലുള്ള SMS കളുടെ കൂടെ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, അതിന് പ്രതികരിക്കുകയോ ചെയ്യരുത്. എന്തെങ്കിലും ഇവ സംബന്ധിച്ച് വിവരങ്ങൾ അറിയാനായി നേരിട്ട് നിങ്ങളുടെ ബാങ്കിൽ വിളിച്ച അന്വേഷിക്കുക.
ഇനി ഒരു പക്ഷെ നിങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്ത നിങ്ങളുടെ പണം നഷ്ടമായായെങ്കിൽ പോലീസിനെ നിർബന്ധമായും അറിയിക്കുക
إرسال تعليق