പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു


2030-ഓടെ ബ്രിട്ടണിൽ പെട്രോൾ-ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹൈബ്രിഡ് വാഹനങ്ങൾ തുടർന്നും അനുവദിക്കും. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് ഇത് 2035-ലേക്ക് മാറ്റിയിരുന്നു. ഏറ്റവുമൊടുവിലെ പ്രഖ്യാപനം അനുസരിച്ച് 2030-ൽ തന്നെ പരമ്പരാഗത ഇന്ധനങ്ങൾ കരുത്തേകുന്ന കാർ, വാൻ തുടങ്ങിയ വാഹനങ്ങൾ നിരോധിക്കുമെന്നാണ് വിവരം. പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പന അവസാനിക്കുന്നതോടെ ബ്രിട്ടണിലെ വാഹന വ്യവസായ മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാജ്യം 
വിലയിരുത്തുന്നത്.


 ഈ തീരുമാനത്തോടെ ലോകത്തിൽ തന്നെ ആദ്യമായി പെട്രോൾ-ഡീസൽ കാറുകളുടെ നിരോധനത്തിന് സമയം കുറിച്ചിട്ടുള്ള ഏക രാജ്യമായി ബ്രിട്ടൺ മാറിയിരിക്കുകയാണ്. അതേസമയം, പരമ്പരാഗത ഇന്ധനങ്ങൾക്കൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കിയിട്ടുള്ള വാഹനങ്ങൾക്ക് ഈ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം ബാധകമാകില്ല. 


ഇത്തരം വാഹനങ്ങളുടെ വിൽപ്പന 2035 വരെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പല ലോകരാജ്യങ്ങളും തയാറെടുക്കുന്നുണ്ട്. ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വർഷം ഇതുവരെ വിറ്റതിൽ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
OTHER POSTS:

സ്വന്തമായി തന്നെ യൂസ്ഡ് കാറുകൾക്ക് വില നിർണയിക്കാം  Click here


അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️


മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️


വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️


പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close