
യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കിൽ നിന്ന് ഇക്കഴിഞ്ഞ നവംബർ 18 മുതൽ സൂര്യൻ അപ്രത്യക്ഷനായി . ഇനി 2 മാസം സൂര്യനെ കാണാൻ പറ്റില്ല. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി.
നീണ്ട 65 ദിവസം ഇനി കാത്തിരുന്നാലെ സൂര്യൻ തിരിച്ചെത്തൂ . കൃത്യമായി പറഞ്ഞാൽ ജനുവരി 22നാണ് ഇനി ഇവിടെ സൂര്യൻ പ്രത്യക്ഷപ്പെടുക. അതുവരെ രണ്ടു മാസക്കാലം ഈ ഗ്രാമങ്ങൾ ഇരുട്ടിലായിരിക്കും. ഉട്ക്യാഗ്വിക്കിലെ ഈ ശൈത്യകാലത്തെ അവസാന സൂര്യസ്തമയം നവംബർ 18 ന് ഉച്ചയ്ക്ക് 1.30 നായിരുന്നു. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്
RELATED POSTS:
ജോലിആവശ്യങ്ങൾക്ക് മൊബൈലിൽ ബയോഡാറ്റ CV & Resume നിർമ്മിക്കാം ഈ മൊബൈൽ ആപ്പിലൂടെ CLICK APP
എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്.
ഭൂമിക്ക് സ്വതവേയുള്ള ചെരിവും, ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവൃത്താകൃതിയും ചേര്‍ന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തിനു വഴിവയ്ക്കുന്നത്. ഈ ചരിവുകള്‍ മൂലം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നത് ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തിലാണ്. ഈ സമയത്ത് ഉത്തരധ്രുവത്തില്‍ എപ്പോഴും സൂര്യപ്രകാശം ലഭിച്ചു കൊണ്ടേയിരിക്കും
ബോറോ എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഉട്ക്യാഗ്വിക്കില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുക നേര്‍ വിപരീതമായ സ്ഥിതി വിശേഷമാണ്. അപ്പോള്‍ രണ്ട് മാസത്തിലേറെ സമയത്തേക്ക് ഈ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കാറില്ല. മേയ് 12 മുതൽ ഓഗസ്റ്റ് 1 വരെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.
إرسال تعليق