വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ സൈബർ ഡോമിന്റെ ആപ്

ഇനി ധൈര്യമായി ഫോൺ ഉപയോഗിക്കാം
വ്യാജ ഫോണ്‍ കോളുകൾ  ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത്  തടയാന്‍ സൈബർ ഡോമിന്റെ   ആപ്

 വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കേരള പോലീസിന്റെ കീഴിലുള്ള സൈബർ ഡോമിന്റെ നേതൃത്വത്തിൽ   മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് ചീഫ് ലോക്നാഥ് ബഹ്റ ഐപിഎസ് ആണ്  മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. സൈബർ ഡോം നോഡൽ ഓഫീസറും, എഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ്, ഡി.ഐ.ജി. പി. പ്രകാശ് ഐപിഎസ്, എന്നിവർ പങ്കെടുത്ത ചടങ്ങിൽ സംസ്ഥാനത്തെ ബാങ്കിം​ഗ് ഫ്രാഡുകളെ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതിയാണ് ആവിഷ്കരിച്ചത്. 
സ്പാം  ഫോണ്‍ കോളുകൾ  ഓട്ടോമാറ്റിക്കായി  ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഈ മൊബൈൽ ആപ്ലിക്കേഷനിൽ   ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആപ് വേർഷന്റെ  സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള  കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.  ഇതിലൂടെ തട്ടിപ്പിനിടയാക്കുന്ന  ഫോണ്‍കോളുകള്‍ക്കായി അനാവശ്യമായി  സമയം നഷ്ടമാകുന്നതും ഒഴിവാക്കാൻ സാധിക്കുന്നു .

ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകൾ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം  ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍,  ഇൻസ്റ്റന്റ് മെസ്സഞ്ചർ,  സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന്   സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ് വേർഷനു പുറമെ   സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷൻ bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും  ലഭ്യമാണ്.

കേരള പോലീസ് സൈബർഡോമിന്റെയും റിസർവ് ബാങ്കിന്റെയും സംയുക്ത മേൽനോട്ടത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ബാങ്കുകൾ, മൊബൈൽ വാലറ്റുകൾ, ഇ-കൊമേഴ്‌സ് സൈറ്റുകൾ, ജില്ലാ സൈബർ സെല്ലുകൾ, ഹൈടെക്  സെൽ, സൈബർ പി‌എസ് എന്നിവ പ്രധാന പങ്കാളികളാണ്. 

സൈബര്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷ എന്ന ലക്ഷ്യത്തോടെ ബി സേഫ് കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും.

വീഡിയോ കാണുക CLICK HERE

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close