ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ധാക്കുമോ ?

ഇനി മുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ധാക്കുന്നു എന്ന വാർത്ത നിങ്ങളിൽ പലരും കണ്ടിരിക്കും. ഈ വാർത്തയുടെ വസ്‌തുത ആണ് ഇവിടെ പരിശോധിക്കുന്നത്. നമ്മളിൽ പലരും ഇങ്ങനെ ഒരു നിയമം ഇപ്പോളാണ് അറിയുന്നത് എങ്കിലും ഇതു ഒരു പുതിയ നിയമല്ല എന്നതാണ് വാസ്‌തവം. നിലവിൽ 2019 ൽ കേന്ദ്ര ഉപരിതല മന്ത്രാലയം കൊണ്ട് വന്ന മോട്ടോർ വാഹനവകുപ്പിന്റെ 194 D യുടെ നിയമ ഭേതഗതിയിൽ കൊണ്ട് വന്ന ഒരു നിയമമാണ് ഇതു.

ഈ വകുപ്പ് പ്രകാരം ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസെൻഡ്‌ 3 മാസത്തേക്ക് സസ്പെൻറ് ചെയ്യുകയും അതിനോടൊപ്പം 1000 രൂപ പിഴ ഈടാക്കുകയുമാണ്. ഈ വിധിയിൽ വ്യെക്തമാക്കിയ മറ്റൊരു കാര്യം എന്തെന്നാൽ വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ഉണ്ടെങ്കിലും അത് ശെരിയായ രീതിയിൽ ധരിക്കാത്തവർക്കും ശിക്ഷ നടപടി ഉണ്ടാകും എന്നാണ്. കേന്ദ്രം ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഇത് പ്രാബല്യത്തിൽ കൊണ്ട് വന്നിട്ടില്ലായിരുന്നു.
 
കേരള സംസ്ഥാന സർക്കാർ ഇതുവരെ എടുത്തുകൊണ്ടിരുന്ന പിഴ 500 രൂപ ആയിരുന്നു. ലൈസൻസ് റദ്ദു ചെയ്യുന്ന നടപടിയും ഇതുവരെ ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ മോട്ടോർ വാഹന വകുപ്പ് 194 D യുടെ മാനദണ്ഡം അനുസരിച്ചുള്ള ശിക്ഷ നടപടികൾ തുടങ്ങുവാൻ ആരംഭിച്ചിരിക്കുകായണ്‌. ഈ നിയമപ്രകാരം ഹെൽമെറ്റ് ഇല്ലാതെയോ ശരിയായ രീതിയിൽ ഹെൽമെറ്റ് ധരിക്കാതെയോ വാഹനം ഓടിക്കുന്നവർക്ക് 1000 രൂപ പിഴ ഈടാക്കുകയും അതാത് RTO ഓഫിസിലേക്ക് പേർസണൽ ഹിയറിങ് നൽകുകയും ചെയ്യും.

അവിടെ നിന്നും ആണ് 3 മാസത്തേക്ക് ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നത്. ലൈസെൻസ് റദ്ധ് ചെയ്‌ത കാലയളവിൽ വീണ്ടും വാഹനം ഓടിച്ചു പിടിക്കുകയാണ് എങ്കിൽ പിന്നീട് ലൈസൻസ് എടുക്കാൻ കഴിയാത്ത രീതിയിൽ ഡിസ്‌കോളിഫൈഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഇരുചക്ര വാഹനം ഉപയോഗിക്കുന്ന എല്ലാവരും ഈ നിയമം അറിഞ്ഞിരിക്കുക. വലിയ തരത്തിലുള്ള ശിക്ഷ നടപടികൾക്ക് വിധേയമാകാതിരിക്കാനും സ്വയം സുരക്ഷയ്ക്കുമായി വാഹനം ഓടിക്കുന്ന എല്ലാവരും നിർബന്ധമായും ഹെൽമെറ് ധരിക്കുവാൻ മറക്കാതിരിക്കുക. വിശദമായി അറിയാൻ ചുവടെയുള്ള വീഡിയോ കാണാം


ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കുക...

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close