Realme 7 in India/റിയൽമി 7 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

റിയൽമി 7 ഇന്ന് വീണ്ടും ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞ മാസം അവതരിപ്പിച്ച ഈ സ്മാർട്ഫോൺ 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസ്സർ എന്നിവയാണ് റിയൽമി 7 ന്റെ പ്രധാന സവിശേഷതകൾ. മാർച്ചിൽ ബ്രാൻഡ് പുറത്തിറക്കിയ റിയൽമി 6ന്റെ പിൻഗാമിയായാണ് റിയൽമി 7 വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനിൽ അവതരിപ്പിക്കുന്ന ഈ ഹാൻഡ്‌സെറ്റ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഇന്ത്യയിൽ റിയൽമി 7: വില, ലഭ്യത

വാട്ട്സപ്പിൽ പ്രചരിക്കുന്ന സ്റ്റാറ്റസിലൂടെ പണം നേടാം എന്ന മെസേജിന്റെ സത്യാവസ്ഥ എന്ത്?

ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി റിയൽമി 7 വാങ്ങാൻ ലഭ്യമാണ്. റിയൽമി 7ൻറെ 6 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 8 ജിബി റാം + 128 ജിബി ഓൺബോർഡ് വേരിയന്റിന് 16,999 രൂപയുമാണ് വില. മിറർ ബ്ലൂ, മിറർ വൈറ്റ് നിറങ്ങളിലാണ് റിയൽമി 7 വില്പനക്കെത്തിയിരിക്കുന്നത്.

റിയൽമി 7: ഓഫറുകൾ

ഫ്ലിപ്കാർട്ടിലെ റിയൽമി 7 സെയിൽ ഓപ്ഷനുകളിൽ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ്ബാക്ക്, ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ 2020 ൽ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ്, ഒരു മാസത്തേക്ക് 1,667 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐകൾ എന്നിവ ഉൾപ്പെടുന്നു. റിയൽമി.കോമിലെ ഫോണിനായുള്ള സെയിൽ ഓഫറുകളിൽ മോബിക്വിക്ക് വഴി 500 രൂപ വിലമതിക്കുന്ന സൂപ്പർക്യാഷും ഉൾപ്പെടുന്നു.

റിയൽമി 7: സവിശേഷതകൾ

ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click

ഡ്യൂവൽ നാനോ സിം വരുന്ന റിയൽമി 7 ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 7ൽ വരുന്നത്. ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുള്ള ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോ വരുന്നു. മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ഇതിനൊപ്പം എആർഎം മാലി-ജി 76 എംസി 4 ജിപിയുവും 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും നൽകിയിട്ടുണ്ട്. 128 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് കപ്പാസിറ്റി ഒരു മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം.

റിയൽമി 7: ക്യാമറ സവിശേഷതകൾ

എഫ്/1.8 ലെൻസ് വരുന്ന 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് സെൻസറും, എഫ് 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ചേർന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് റിയൽമി 7ൽ നൽകിയിരിക്കുന്നത്. മുൻവശത്ത്, എഫ്/2.0 ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

പരസ്യങ്ങളുടെ ശല്യമില്ലാത്ത, background play ചെയ്യാൻ കഴിയുന്ന അടിപൊളി യൂട്യൂബ് ആപ്പ് ഡൌൺലോഡ് ഫ്രീയായി ചെയ്യാം  Click

യുഎസ്ബി ടൈപ്പ്-സി പോർട്ട് 

30W ഡാർട്ട് ഫാസ്റ്റ് ചാർജിങ് സവിശേഷത വരുന്ന 5,000mAh ബാറ്ററിയാണ് റിയൽമി 7ൽ വരുന്നത്. 4ജി വോൾട്ടേ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് റിയൽമി 7ൽ വരുന്ന കണക്ടിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close