പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് വീഡിയോയായി മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ പകർത്താമോ,

പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് വീഡിയോയായി മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ പകർത്താം 📸

പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് വീഡിയോ  എടുക്കാൻ അധികാരമുണ്ടോ??  നിയമം ഇങ്ങനെ !

സ്വകാര്യ സ്ഥലത്തോ,പൊതു സ്ഥലത്തോ,നടക്കുന്ന ഏതൊരു പോലീസ് പ്രവൃത്തിയും ഏതൊരു പൗരനും ചിത്രങ്ങളായോ, വീഡിയോ രൂപത്തിലോ, ശബ്ദരൂപത്തിലോ പകർത്താവുന്നതാണ്. 
കേരള പോലീസ് ആക്റ്റിലെ വകുപ്പ് 33, ഉപവകുപ്പ് (2) പറയുന്നത് ഇപ്രകാരമാണ് 

"ഏതൊരു  പോലീസ് ഉദ്യോഗസ്ഥനും ഏതെങ്കിലും പൊതു സ്ഥലത്തോ, സ്വകാര്യ ⬇️സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ, നടപടിയിടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡുകൾ പൊതുജനങ്ങളിൽ ആരെങ്കിലും നിയമവിധേയമായി എടുക്കുകയാണെങ്കിൽ തടയാൻ പാടില്ല"

ഹെല്‍മറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത വയോധികന്റെ കരണത്തടിച്ച്, വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുന്ന ദൃശ്യങ്ങൾ ചർച്ച ചെയ്യപ്പെടുകയാണല്ലോ.. 

സമാനമായി നാട്ടിലെ പോലീസ് സ്റ്റേഷനുകൾ  ഉരുട്ടിക്കൊലകളും  ചവിട്ടിക്കൊലകളും നടക്കുന്ന സാമൂഹിക വിരുദ്ധ
കേന്ദ്രങ്ങളാകുന്ന വാർത്തകളാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്.

കൊള്ളക്കാരായ വെള്ളക്കാർ നമ്മെ അടിമകളാക്കി ഭരിച്ചപ്പോൾ  തോക്കിൻമുനയിൽ നിർത്തി വിളിപ്പിച്ച സാർ അഥവാ slave I remain (informal)എന്ന ഉച്ഛനീചത്വത്തിന്റെ വിളി വെള്ളക്കാർ പോയി സ്വാതന്ത്ര്യലബ്ദിയുടെ  നൂറ്റാണ്ടിനിപ്പുറവും നാം നമ്മുടെ പോലീസ് ഏമാന്മാരുടെ മുന്നിൽ സ്രാഷ്ടാംഗം കുമ്പിട്ട് നിന്ന് സാർ ഇന്ന വിളി തുടർന്നുപോരുകയാണ്. പൊതുജനങ്ങളെയാണ് പോലീസ് ഉഫയോഗസ്ഥർ സാർ എന്നോ മാഡം എന്നോ സംബോദന ചെയ്യേണ്ടത് എന്ന സർക്കുലർ സർക്കാരും പോലീസ് മേധാവികളും മുട്ടിനു മുട്ടിനു ഇറക്കുന്നുണ്ടെങ്കിലും ഇന്നും പൊതുജനത്തിനിഷ്ടം സ്ലെവ് ഐ റിമൈൻ അഥവാ അടിമയായി തുടരും എന്ന് പറയാൻ തന്നെയാണ് എന്നതാണ് കഷ്ടം...
പലപ്പോഴും പോലീസ് നടപടികൾ (വാഹന പരിശോധനകൾ ഉൾപ്പെടെ )നടക്കുമ്പോൾ പൊതുജനങ്ങൾ വീഡിയോ പകർത്തുന്നത് പോലീസ് തടസപ്പെടുത്തിയ സംഭവങ്ങളെകുറിച്ച നിരവധി സുഹൃത്തുക്കൾ സംശയം ആരാഞ്ഞിരുന്നു.  ഇനിയെങ്കിലും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് നാം ബോധവാന്മാരായില്ല എങ്കിൽ ഏതെങ്കിലും പോലീസ്‌ ലോക്കപ്പുകളിലെ ഉരുട്ടിനുള്ള ഉരുപ്പടിയായി മാറേണ്ടിവരും...
നിയമപരമായ അധികാരമുണ്ടെങ്കിലും ഡ്യൂട്ടിയിൽ അഥവാ ഔദ്യോദിക കൃത്യനിർവഹണം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു അധികാരം നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല. 

ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ നിയമപ്രകാരമുള്ള ആജ്ഞകൾ നാം അനുസരിക്കേണ്ടതാണ് എന്നാൽ  പൊതുസ്ഥലത്തെ എന്തെങ്കിലും പോലീസ് നടപടികളുടെ വീഡിയോ /ഓഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും പൊതുജനങ്ങളെ തടയാൻ പൊലീസിന് അവധികാരമില്ലാത്തതാകുന്നു. പോലീസുകാർ പൊതുജനങ്ങളെ ബഹുമാനിക്കണം എന്നതുപോലെതന്നെ യൂണിഫോമിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് തിരികെ ബഹുമാനം നല്കാനും നമുക്ക് ബാധ്യതയുണ്ട്.  

സോഷ്യൽ മീഡിയയിൽ കയ്യടി നേടാനോ,  പോലീസിന്റെ മുൻപിൽ ഷോ കാണിക്കാനോ,  വൈറലാകാനോ പൊതുജനങ്ങൾക്കുള്ള ഈ അവകാശത്തെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതും യാഥാർഥ്യമാണ് അത്തരക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനുള്ള അറിവായി ഇതെടുക്കരുത്. എന്തെങ്കിലും  ഒരു പൊതു നന്മയ്ക്കോ, നിരപരാധിത്വം തെളിയിക്കാനോ, ഉദ്യോഗസ്ഥ വീഴ്ചയോ, അഴിമതിയോ പുറത്തുകൊണ്ടുവരാനുമെല്ലാം പൊതുജനങ്ങൾക്ക് ഈ അധികാരം ഉപയോഗപ്പെടുത്താവുന്നതാണ്. 

കടപ്പാട്...

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close