Password saver application
പാസ്‌വേഡുകളില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡിജിറ്റൽ യുഗത്തിൽ പാസ്വേഡുകൾക്ക് പ്രാധാന്യം ഏറെയാണ്. മൊബൈൽ ഫോണുകൾ മുതൽ സമ്പാദ്യം കാക്കുന്ന ബാങ്ക് അക്കൗണ്ടുകൾ വരെ പാസ് വേഡുകളുടെ സുരക്ഷിതത്വത്തിലാണ് ഇന്നുള്ളത്. എന്നാൽ പലരും സുപ്രധാനമായ പാസ്വേഡുകൾ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പാസ് വേഡുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്.
പാസ്വേഡുകൾ എങ്ങനെ സുരക്ഷിതമാക്കാം.
ഒരു പാസ്വേഡും പൂർണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാൻ കഴിയില്ല. എങ്കിലുംപാസ്വേഡുകൾ നിർമിക്കുമ്പോൾ ചില മുൻകരുതലുകളെടുക്കാം.
വ്യത്യസ്തതയുള്ള പാസ്വേഡുകൾ നിർമിക്കുക
അപകടം ഒഴിവാക്കാൻ വ്യത്യസ്തതയുള്ള പാസ്വേഡുകൾ നിർമിക്കേണ്ടത് അനിവാര്യമാണ്. ആർക്കും പ്രവചിക്കാൻ പ്രയാസമുള്ളതായിരിക്കണം പാസ്വേഡ്. കുറഞ്ഞത് എട്ട് അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ചേർക്കാം. എണ്ണം കൂടും തോറും പാസ് വേഡുകളുടെ സുരക്ഷിതത്വവും വർധിക്കും. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലർത്തിയതും നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകളും മറ്റും പാസ്വേഡുകളായി ഉപയോഗിക്കാം.
RELATED POSTS: നബിദിനം സ്പെഷ്യൽ CLICK HERE
ഇഷ്ടപ്പെട്ട വാചകങ്ങളിലുള്ള പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ചുരുക്കെഴുത്തുകൾ പാസ്വേഡുകളാക്കാം. ഇഷ്ടപ്പെട്ട പാട്ടുകളുടെ വരികളും ഇതുപോലെ ചുരുക്കി ഉപയോഗിക്കാം.
മറക്കാതെ എങ്ങനെ സൂക്ഷിക്കാം?
പാസ്വേഡുകൾ മറക്കരുത് എന്ന് തന്നെയാണ് ആദ്യം പറയേണ്ടത്. ഒന്നിലധികം പാസ്വേഡുകൾ മനസിൽ ഓർത്തുവെക്കുക പ്രയാസമുള്ള കാര്യമാണ്. അവ എങ്ങനെ സൂക്ഷിച്ചുവെക്കും. എഴുതിവെക്കുന്നതും മറ്റും നല്ല രീതിയല്ല. ഗൂഗിൾ ക്രോം പോലുള്ള ബ്രൗസറുകളിൽ പാസ് വേഡുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഇവയുടെ സുരക്ഷിതത്വം എത്രത്തോളമാണെന്ന് പറയാനാവില്ല. എന്നാൽ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്അതിന് ചെറിയൊരു കാര്യം ശ്രദ്ധിക്കുക.
സാമ്പത്തിക ഇടപാടുകൾ സാധ്യമാവുന്ന അക്കൗണ്ടുകളുടെ പാസ് വേഡുകളും, അതീവ രഹസ്യസ്വഭാവമുള്ള ഉള്ളടക്കങ്ങൾ അടങ്ങുന്ന അക്കൗണ്ടുകളുടെ പാസ്വേഡുകളും മനസിൽ മാത്രം സൂക്ഷിക്കുക. അല്ലാത്തവ മാത്രം ബ്രൗസറുകളിൽ സൂക്ഷിക്കാം.
പാസ്വേഡ് സുരക്ഷ; പ്രധാനകാര്യങ്ങൾ
ഒരു ഇമെയിലിനും എൻക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങൾ വഴിയും പാസ്വേഡോ യൂസർ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയിൽ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
നിങ്ങളുടെ പൂർണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളിൽ പാസ്വേഡുകൾ സൂക്ഷിക്കാതിരിക്കുക.
ആരുമായും ഒരു കാരണവശാലും പാസ്വേഡുകൾ പങ്കുവക്കാതിരിക്കുക.
ഒന്നിൽ കൂടൂതൽ അക്കൌണ്ടുകൾക്ക് ഒരേ പാസ്വേഡുകൾ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകൾക്ക്.
യൂസർ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകൾ ഉപയോഗിക്കാതിരിക്കുക.
പാസ്വേഡുകൾ എഴുതി സൂക്ഷിക്കുകയാണെങ്കിൽ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
Read your post: നിങ്ങൾക്ക് പണം കൈമാറാനും, ബില്ല് അടക്കാനും ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല ഈ ആപ്പ് മതി Download Click here
യൂസർ ഐഡിയും പാസ്വേഡും വ്യത്യസ്ത ഇടങ്ങളിൽ മാറ്റി ഉപയോഗിക്കാതിരിക്കുക.
നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പാസ്വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്ട്രേഷൻ നമ്പർ, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
വളരെ ലളിതവും ഊഹിക്കാൻ എളുപ്പവും ഉള്ള സാധാരണ പാസ്വേഡുകൾ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
കീബോർഡിൽ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).
നിശ്ചിത ഇടവേളകളിൽ പാസ്വേഡുകൾ മാറ്റിക്കൊണ്ടിരിക്കുക.
പാസ്വേഡുകൾ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസർ ഐഡിയും. എളുപ്പത്തിൽ ഊഹിക്കാവുന്നവ ഒഴിവാക്കുക Read More: വാട്സ്ആപ്പ് ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരു ആപ്പ് Click here
ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കർമ്മാർക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ ആണെങ്കിൽ കൂടി ബ്രൗസറുകളിൽ പാസ്വേഡുകൾ സൂക്ഷിക്കുമ്പോൾ അവയേ ഒരു മാസ്റ്റർ പാസ്വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
ഇന്റർനെറ്റ് കഫേകളിലൂടെയും മറ്റും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
പാസ്സ്‌വേർഡുകൾ സൂക്ഷിക്കാൻ ഗൂഗിളിന്റെ ആപ്പ് ഉപയോഗിക്കാം
ആപ്പ് ഡൌൺലോഡ് ചെയത ശേഷം
ഇമെയിൽ വഴി അക്കൗണ്ട് തുറക്കുക
പാസ്സ്‌വേർഡുകൾ മാത്രമല്ല ഏത് രേഖകളും ഇതിൽ സൂക്ഷിക്കാം
ഫോൺ നഷ്ടപ്പെട്ടാൽ പുതിയ ഫോണിൽ ഈ ആപ്പ് ഡൌൺലോഡ് ചെയ്ത ശേഷം മുമ്പ് ഉപയോഗിച്ച ഇമെയിൽ ഉപയോഗിച്ച് അക്കൗണ്ട് തുറന്നാൽ
ആദ്യത്തെ ഫോണിൽ സൂക്ഷിച്ചതെല്ലാം ഇതിൽ ലഭിക്കും
ഈ വിവരം ഷെയർ ചെയ്യാൻ മറക്കളിലെ
Post a Comment