ഒക്ടോബർ മുതൽ ഈ നിയമങ്ങളിൽ മാറ്റം വരുന്നു. ബാങ്ക് അക്കൗണ്ട് വാഹനം എന്നിവ ഉള്ളവർ ഈ കാര്യങ്ങൾ അറിയുക. പുതിയ വിവരങ്ങൾ
ഒക്ടോബർ മാസത്തിൽ മൂന്നു വലിയ മാറ്റങ്ങളാണ് വരുന്നത്. ഡ്രൈവിംങ് ലൈസൻസ്, ബാങ്കിംങ്ങ്, പെട്രോൾ പമ്പ് എന്നീ മേഖലകളിലാണ് മാറ്റങ്ങൾ വരുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം. ഇന്ത്യയിലുടനീളം വാഹനമേഖലയിൽ യൂണിഫോം വെഹിക്കിൾ രജിസ്ട്രേഷൻ കാർഡും ഡ്രൈവിംങ് ലൈസൻസും നൽകാൻ തീരുമാനിച്ചിരിക്കുകയാണ്
RC യിലും, ലൈസൻസിലും വലിയ മാറ്റമാണ് അടുത്ത മാസം തൊട്ട് വരാൻ പോകുന്നത്. ഈ രണ്ടു രേഖകളിലും QR കോഡ് എന്ന സംവിധാനവും തൊട്ടടുത്തുള്ള ഇലക്ട്രോണിക്സ് ഉപകരണവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുളള സൗകര്യവും അടങ്ങിയ സവിശേഷതയും ഉണ്ടാവും. ഇത് കാർഡിൽ പിടിപ്പിച്ച മൈക്രോചിപ്പ് വഴിയാണ് സാധ്യമാവുക.
ഡാറ്റാബേസിൽ 10 വർഷം വരെ വാഹന ഉടമയുടെ രേഖകളും അടയ്ക്കേണ്ട ഫൈനും തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കപ്പെടുകയും ചെയ്യും.
കൂടാതെ ഭിന്നശേഷിക്കാരായ ഡ്രൈവർമാരുടെ രേഖകൾ സൂക്ഷിക്കുന്നതിനും വാഹനങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ രേഖപ്പെടുത്തി വയ്ക്കാനും പ്രത്യേക സൗകര്യം ഈ രേഖകളിൽ ഉണ്ടാവും. കൂടാതെ അവയവദാനം നൽകുന്നതിന് വ്യക്തി സമ്മതപത്രം നൽകിയിട്ടുണ്ടോ തുടങ്ങിയ സൂക്ഷമ വിവരങ്ങളും ഡാറ്റാബേസിൽ ചേർക്കും. മുൻഭാഗത്താണ് പുതിയ ആർ.സി കാർഡിൽ ഉടമയുടെ പേര് ചേർക്കുന്നത്.
മൈക്രോപിച്ചും ക്യു ആർ കോഡും കാർഡിൻ്റെ പുറകിലാവും ഉൾപ്പെടുത്തുക. അടുത്തത് പെട്രോൾ പമ്പിലുള്ള ആനുകൂല്യമാണ്. പെട്രോൾ പമ്പിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ആനുകൂല്യങ്ങൾ നിർത്തലാവുകയാണ്. ഡിജിറ്റൽ പെയ്മൻറുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എണ്ണ കമ്പനികൾ ക്രെഡിറ്റ്, ഡബിറ്റ് കാർഡുകൾക്കും, ഇവാലറ്റുകൾ ഉപയോഗിക്കുന്നവർക്കും ആനുകൂല്യം ഉണ്ടായിരുന്നു.
ഡെബിറ്റ് കാർഡുകളിലെയും മറ്റ് ഡിജിറ്റൽ പെയ്മെൻറുകളിലെയും ആനുകൂല്യം തുടരാനും ക്രെഡിറ്റ് കാർഡുകളിലേത് അവസാനിപ്പിക്കാനുമാണ് തീരുമാനം. മൂന്നാമതായി SBl കൂടുതൽ ഇളവുകൾ നൽകുന്നു എന്നതാണ്. ഒക്ടോബർ 1 മുതൽ പ്രതിമാസ ശരാശരി ബാലൻസ് കുറയ്ക്കാൻ SBI തീരുമാനിച്ചിട്ടുണ്ട്. മെട്രോ, നഗര പ്രദേശങ്ങളിൽ അക്കൗണ്ടുള്ളവർക്ക് ശരാശരി ബാലൻസ് 3000 രൂപയും, ഗ്രാമീണ ശാഖകൾക്ക് 1000 രൂപയുമാണ് മിനിമം ബാലൻസ് വയ്ക്കേണ്ടത്. ഈ ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ പിഴയും കുറച്ചിട്ടുണ്ട്.
ഒരു ഉപഭോക്താവ് മെട്രോ, അർബൻ സെൻ്റർ ബ്രാഞ്ചുകളിലുള്ള അക്കൗണ്ടിൽ 3000 രൂപ നിലനിർത്തുന്നുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ 50% കുറവാണ് ഈ തുക എങ്കിൽ 10 രൂപയും ജിഎസ്ടി യും പിഴയായി ഈടാക്കും. തുക 50-75 ശതമാനത്തിൽ കുറയുകയാണെങ്കിൽ 12 രൂപയും ജിഎസ്ടിയും ആയിരിക്കും പിഴ. എന്നാൽ 75 ശതമാനത്തിലധികം കുറഞ്ഞാൽ 15 രൂപയും ജിഎസ്ടി യും നൽകുകയും വേണം. ഒക്ടോബർ മാസത്തിൽ വരുന്ന ഈ മാറ്റങ്ങൾ എല്ലാവരിലും എത്തിക്കാൻ പരമാവധി ശ്രമിക്കുക.
إرسال تعليق