
കീ വേണ്ട. ഐഫോൺ മതി ഇനി നിങ്ങളുടെ കാർ സ്റ്റാർട്ട് അക്കാൻ
ഐ ഫോണിന്റെ പുതിയ ഒഎസ് വേർഷനായ 14ലാണ് പുതിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ(എൻഎഫ്സി)സംവിധാനമുപയോഗിച്ച് ഹാൻഡിലിൽ തൊട്ടാൽമതി. കാർ സ്റ്റാർട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും
ഐ ഫോൺ ഉപയോഗിക്കുന്നമറ്റൊരാൾക്ക് ആവശ്യമെങ്കിൽ താക്കോൽ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാർ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്
ഹാൻഡിലിനോട് ചേർന്ന് പിടിക്കാതെതന്നെ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ സംവിധാനം പരിഷ്കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോവെച്ചാലും പ്രവർത്തിപ്പിക്കാൻ ഇതിലൂടെ കഴിയും.
നിലവിൽ ഒരൊറ്റകാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്തമാസം യുഎസിൽ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ളിയു 5 സീരിസിൽ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു
ഐഒഎസ് 13ലും പുതിയ സംവിധാനം ഉൾപ്പെടുത്തുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളിൽ ഉപയോഗിച്ചുതുടങ്ങാം. വൈകാതെ മറ്റുകാറുകളിലും പ്രവർത്തിപ്പിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിൾ അധികൃതർ പറയുന്നു.
إرسال تعليق