ഐഫോണ്‍ നിര്‍മാതാക്കള്‍ക്കും സാംസങിനും രാജ്യത്ത് ഉത്പാദനംതുടങ്ങാന്‍ അനുമതി

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാൻ ആഗോള സ്ഥാപനങ്ങൾ ഉൾപ്പടെ 16 കമ്പനികൾക്ക് സർക്കാർ അനുമതി നൽകി. സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, ലാവ, മൈക്രോമാക്സ്, പഡ്ഗെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിങ്ക്സ്, പെഗാട്രോൺ തുടങ്ങിയ കമ്പനികൾക്കാണ് ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ, ടെക് നോളജി മന്ത്രാലയം അംഗീകാരം നൽകിയത്. ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ 20 കമ്പനികളാണ് അപേക്ഷ നൽകിയത്. ആഗോള കമ്പനികൾ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിർമിക്കുക. എന്നാൽ രാജ്യത്തെ കമ്പനികൾക്ക് ഇത് ബാധകമല്ല. 
സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗാട്രോൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട വിദേശ കമ്പനികൾ. ഇതിൽ ഫോക്സ് കോൺ, ഹോൻ ഹായ്, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികൾ ആപ്പിളിനുവേണ്ടി ഐ ഫോൺ നിർമിക്കാൻ കരാർ ലഭിച്ചവയാണ്. 16 കമ്പനികളും ചേർന്ന് അഞ്ചുവർഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകുന്നത്. മൊത്തം ഉത്പാദനത്തിൽ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close