എതിരാളികളെ അമ്പരപ്പിച്ച് മഹീന്ദ്ര ഥാർ; വെറും നാല് ദിവസം കൊണ്ട് ബുക്കിംഗുകളുടെ എണ്ണം 9000 കടന്നു

S NEWS ONLINE
 വാഹന വിപണിയിൽ വിപ്ലവം തീർത്ത് മഹീന്ദ്രയുടെ പുതിയ ഥാർ.  ഔദ്യോഗികമായി പുറത്തിറക്കി വെറും നാലു ദിവസം കൊണ്ട് 9,000 ബുക്കിംഗാണ് ഥാറിന് ലഭിച്ചത്. ഇതിന് പുറമെ 36,000 എൻക്വയറി​കളും 3.3 ലക്ഷത്തിലധികം വെബ്‌സൈറ്റ് സന്ദർശകരേയും ലഭിച്ചെന്ന് കമ്പനി അറിയിച്ചു.
നിലവിൽ രാജ്യത്തെ 18 നഗരങ്ങളിൽ മാത്രമാണ് ഥാറിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്. വരും ദിവസങ്ങളിലും ബുക്കിംഗ് ഉയരുമെന്നു തന്നെയാണ് വിലയിരുത്തൽ. രണ്ടാം തലമുറ ഥാർ സൃഷ്ടിച്ച ആവേശത്തിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്ര പറഞ്ഞു.

താങ്ങാനാവുന്ന വിലയും സൗന്ദര്യവും പെർഫോമൻസുമാണ് ഥാറിന്റെ ജനപ്രീതിയ്ക്ക് പ്രധാന കാരണം. എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ ഥാറിന്റെ രണ്ടു പതിപ്പുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. എഎക്‌സ് ശ്രേണി ആകര്‍ഷകമായ 9.80 ലക്ഷം രൂപ മുതലും എല്‍എക്‌സ് ശ്രേണി 12.49 ലക്ഷം രൂപ മുതലും ലഭിക്കും.
ഒക്‌ടോബര്‍ 2നാണ് ഥാറിൻ്റെ ബുക്കിംഗ് ആരംഭിച്ചത്. ഓണ്‍ലൈനായും അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ നേരിട്ടും 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. നവംബര്‍ 1 മുതല്‍ പുതിയ ഥാറിന്റെ ഡെലിവറി ആരംഭിക്കും. 18 നഗരങ്ങളിലാണ് നിലവിൽ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 10 മുതല്‍ 100 നഗരങ്ങളില്‍ കൂടി ടെസ്റ്റ് ഡ്രൈവിന് സൗകര്യമുണ്ടാകുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close