ബ്രേക്കും ക്ലച്ചും ഒരുമിച്ച് ചവിട്ടാറുണ്ടോ ? break clutch

ഡ്രൈവിംഗ്‌ പഠിക്കുന്ന പലർക്കും മാറിപോവുന്ന സംഭവങ്ങൾ ആണ് ആക്സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് എന്നിവ. ആക്സിലറേറ്റർ വാഹനത്തിന്റെ സ്പീഡ് കൂട്ടാനും ബ്രേക്ക് വാഹനം നിർത്താനുമാണ് ഉപയോഗിക്കുന്നത്. എഞ്ചിനുമായുള്ള ചക്രത്തിന്റെ ബന്ധം വിച്ഛേദിക്കാൻ ആണ് ക്ലച്ച് ഉപയോഗിക്കുന്നത്.

ക്ലച്ച് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എഞ്ചിന്റെയും ഗിയർബോക്‌സിന്റെയും ആരോഗ്യം. ചിലർ ക്ലച്ചും ബ്രേക്കും ഒരുമിച്ച് ചവിട്ടാറുണ്ട്. എന്നാൽ ഈ ശീലം നല്ലതല്ല എന്നാണ് കാറിനെ കുറിച്ച് കൂടുതൽ അറിഞ്ഞവർ പറയുന്നത്. അതേ സമയം ചിലർ ഇടയ്ക്കിടയ്ക്ക് വാഹനത്തിന്റെ വേഗത കുറയ്ക്കാനും ക്ലച്ച് ചവിട്ടാറുണ്ട്. അതും വാഹനത്തിന് നല്ലതല്ല.

വാഹനംഓടിക്കുമ്പോൾ ക്ലച്ചും ബ്രേക്കും എങ്ങനെ, എപ്പോൾ ഉപയോഗിക്കാം എന്നതിനെ കുറിച്ച് നോക്കാം.

വേഗത കുറയ്‌ക്കേണ്ട അവസരങ്ങളിൽ ക്ലച്ച് ചവിട്ടി ഗിയർ മാറ്റേണ്ടതാണ്. അല്ലെങ്കിൽ എഞ്ചിൻ വലിയുകയും ആക്സിലറേറ്റർ പ്രതികരണം കുറയുകയും ചെയ്യും.

ഗിയർ ചാട്ടം നടത്തുമ്പോൾ (ഉദാഹരണത്തിന് മൂന്നിൽ നിന്ന് അഞ്ചിലേക്ക്) ക്ലച്ച് ചവിട്ടി ഗിയർ മാറ്റിയതിന് ശേഷം ഒരല്പ സമയം കഴിഞ്ഞതിന് ശേഷം മാത്രം ക്ലച്ച് സാവധാനം വിടുക. അല്ലാത്തപക്ഷം കാർ നിൽക്കുന്നതാണ്.

താഴ്ന്ന ഗിയറുകളിലേക്ക് ( ഉദാഹരണത്തിന് അഞ്ചിൽ നിന്ന് മുന്നിലേക്ക്) മാറുമ്പോൾ അതിന് അനുസൃതമായ വേഗത ഇല്ലെങ്കിൽ ചക്രങ്ങൾ ലോക്ക് ആവാൻ സാധ്യതയുണ്ട്. Read more: പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക്  മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ  വീഡിയോ എടുക്കാൻ പറ്റുമോ ❓

ചെരിവുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തുമ്പോൾ ബ്രേക്കിനും ക്ലച്ചിനും പുറമെ പാർക്കിങ് ബ്രേക്കുകളെ കൂടി ഉപയോഗിക്കേണ്ടതായി വരുന്നു. കാർ നിശ്ചലമാകുന്നതിന് മുന്നേ തന്നെ പാർക്കിങ് ബ്രേക്ക് ഉപയോഗിക്കണം. അല്ലാത്ത പക്ഷം വാഹനം ന്യുട്രൽ ഗിയറിൽ പോകുമ്പോൾ വാഹനം ഉരുണ്ടുപോകും.

വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഒന്നാമത്തെ ഗിയറിൽ ഓടിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. രണ്ടാം ഗിയർ ഉപയോഗിച്ചും നിശ്ചലമായിരിക്കുന്ന വാഹനത്തെ സ്റ്റാർട്ട് ചെയ്യാവുന്നതാണ്. എന്നാൽ ഇത് ക്ലച്ച് പെട്ടെന്ന് നശിക്കാൻ കാരണമാകും. ഒന്നാമത്തെ ഗിയറിൽ വാഹനം എടുക്കുമ്പോൾ കുറഞ്ഞ എഞ്ചിൻ വേഗതയിലും ക്ലച്ച് വിടാൻ സാധിക്കും. എന്നാൽ രണ്ടാമത്തെ ഗിയറിലാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നതെങ്കിൽ എഞ്ചിനും ക്ലച്ചും തമ്മിൽ ബന്ധപ്പെടാൻ കുറച്ച് സമയം എടുക്കും. അതിനാലാണ് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഒന്നാം ഗിയറിൽ എടുക്കണം എന്ന് പറയുന്നത്.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close