എൽപിജി ഗ്യാസ്‌ കണക്ഷൻ ഓൺലൈൻ വഴി എടുക്കാം

എല്‍പിജി കണക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഇപ്പോഴും എല്ലാവർക്കുമുണ്ട്. ഭാരത് ഗ്യാസ്, ഇന്ത്യൻ ഗ്യാസ്, എച്ച്പി എന്നീ എൽപിജി എന്നീ കമ്പനികളുടെ എൽപിജി കണക്ഷൻ ഇപ്പോൾ നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈൻ ആയി എടുക്കാൻ സാധിക്കും.
പുതിയ സ്ഥലത്തേക്കോ വീട്ടിലേക്കോ താമസം മാറുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് പുതിയൊരു എൽപിജി കണക്ഷനെടുക്കാൻ. എല്ലാ രേഖകളും ശരിയാക്കി എൽപിജി ഡീലർഷിപ്പിൽ പോയി പണമടച്ച് വരി നിൽക്കാനെല്ലാം ഒരു ദിവസം ചിലവാകും.
ഈ ബുദ്ധിമുട്ടുകളെല്ലാം മറികടക്കാനാണ് ഭാരത് ഗ്യാസ്, ഇന്ത്യൻ ഗ്യാസ്, എച്ച്പി എന്നീ എൽപിജി സേവന ദാതാക്കൾ ഓൺലൈനിലേക്ക് ചുവട് മാറിയത്. ഈ മൂന്ന് എൽപിജി വിതരണ കമ്പനികളുടെ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ഓൺലൈൻ ആയി പുതിയ എൽപിജി കണക്ഷൻ എടുക്കാനും, റീഫിൽ സിലിണ്ടർ ബുക്ക് ചെയ്യാനും സാധിക്കും.

പുതിയ എൽപിജി കണക്ഷൻ എടുക്കാനിരിക്കുകയാണ് നിങ്ങളെങ്കിൽ ലോക്കൽ ഡീലർഷിപ്പിൽ പോകാതെ എങ്ങനെ ഓൺലൈൻ ആയി കണക്ഷനെടുക്കാം എന്ന് നോക്കാം.
നിങ്ങൾക്ക് ഏത് എൽപിജി വിതരണ കമ്പനിയുടെ കണക്ഷനാണോ വേണ്ടത് ആ കമ്പനിയുടെ ഓൺലൈൻ പോർട്ടൽ തുറക്കുക. 

ഭാരത് ഗ്യാസാണ് വേണ്ടതെങ്കിൽ 
 എന്ന വെബ്സെെറ്റ് സന്ദർശിക്കുക. 

 ആണ് ഇന്ത്യൻ ഗ്യാസിന്റെ വെബ്സൈറ്റ്. 

എച്ച്പി ഗ്യാസ് ബുക്ക് ചെയ്യാനായി https://myhpgas.in/myHPGas/NewConsumerRegistration.aspx എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

☛ വെബ്സൈറ്റിലെ സെർച്ച് ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള വിതരണക്കാരെ കണ്ടെത്തുക. അതല്ല നിങ്ങൾക്കവരെ അറിയാമെങ്കിൽ വിതരണക്കാരന്റെ പേര് മാത്രം നൽകിയാൽ മതി. ഒരുവിധം എല്ലാ സ്ഥലങ്ങളിലും കമ്പനികള്‍ക്ക് വിതരണം ചെയ്യാനായി ഗ്യാസ് ഏജന്‍സികള്‍ക്ക് ഓഫീസ് ഉണ്ടായിരിക്കും.
☛വിതരണക്കാരുടെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളയാളെ തിരഞ്ഞെടുക്കുക. താമസ സ്ഥലത്തിനോട് ഏറ്റവും അടുത്തുള്ള വിതരണക്കാരനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതിനു ശേഷം വരുന്ന വിൻഡോയിൽ കാണുന്ന ഫോം പൂരിപ്പിക്കണം. വ്യക്തി വിവരങ്ങളും, അഡ്ഡ്രസ്സും, സബ്സിഡി വിവരങ്ങൾ, ക്യാഷ് ട്രാൻസ്ഫർ വിവരങ്ങൾ, സിലിണ്ടർ ടൈപ്, സിലിണ്ടർ കപ്പാസിറ്റി തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിക്കേണ്ടത്. പല കമ്പനികളും പല തരത്തിലുള്ള ഫോമുകളാണ് ഉപയോഗിക്കുന്നത്.
☛POI (പ്രൂഫ് ഓഫ് ഐഡന്റിറ്റി), POF (പ്രൂഫ് ഓഫ് അഡ്ഡ്രസ്സ്‌) എന്നീ ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുക.
☛ഈ രണ്ട് ഡോക്യൂമെന്റുകളും അപ്‌ലോഡ് ചെയ്യുക. കൂടാതെ ഒരു പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
☛എഗ്രിമെന്റ് വിവരങ്ങൾ വായിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യാം.
☛സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ പേയ്‌മെന്റ് പേജിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും. ഈ പേജിൽ നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങിയ ഓപ്‌ഷനുകൾ ഓൺലൈൻ പേയ്‌മെന്റിനായി ഉണ്ട്. കൂടാതെ ക്യാഷ് ഓൺ ഡെലിവറി ഓപ്‌ഷനും ലഭ്യമാണ്. അതായത് സിലിണ്ടർ നിങ്ങൾക്ക് ലഭിക്കുന്ന സമയത്ത് നേരിട്ട് ഈ പണം നൽകാൻ കഴിയും.
☛പേയ്‌മെന്റ് ഓപ്‌ഷൻ തിരഞ്ഞെടുത്ത് പണം അടച്ചുകഴിഞ്ഞാൽ ഒരു റഫറൻസ് നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ചാണ് പിന്നീട് ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കാനും, സിലിണ്ടർ ലഭിക്കുന്ന തീയതി അറിയാനും സാധിക്കുന്നത്.
വോട്ടര്‍ ഐഡി, ആധാർ കാർഡ്, റേഷന്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി ബില്‍, മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോൺ ബില്‍, ഫ്ലാറ്റ്/എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയൽ രേഖ അല്ലെങ്കിൽ POI ആയി നല്‍കാം.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close