പ്രിയപ്പെട്ട കൂട്ടുകാരെ ഇന്ന് വായനക്കാർക്ക് വിശദീകരിച്ചു തരുന്നത് പവർ ബാങ്ക് ഉപയോഗത്തെ കുറിച്ചാണ്. സത്യമായും പവർ ബാങ്ക് ഉപയോഗിക്കുന്നത് നമ്മുടെ ഫോണിന് നല്ലതാണോ?അതോ ദോഷം വരുത്തുമോ?ഈ കാര്യങ്ങൾ എന്ന് നമുക്ക് ഡിസ്കസ് ചെയ്യാം. എല്ലാവരുംപോസ്റ്റ് വായിച്ച് കൂട്ടുകാരിലേക്ക് ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
നിങ്ങൾക്ക് പുതിയ പുതിയ ടെക് അപ്ഡേറ്റുകൾ ലഭിക്കാൻ വേണ്ടി വാട്സപ്പ് ലിങ്ക് വഴി ഞങ്ങളുടെഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്.
വാട്സ്ആപ്പ് ലിങ്ക് പോസ്റ്റിന്റെ താഴെ ഉണ്ട്.
വൈദ്യുതി ഇല്ലാത്തപ്പോള്‍ ഫോണുകളും മറ്റും ചാര്‍ജ് ചെയ്യാന്‍ ഉപകരിക്കുന്ന ഉപകരണമായ പവര്‍ബാങ്കിന് ഇന്ന് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്. വീട്ടിലിരുന്നു ജോലി എന്ന ആശയം പ്രവര്‍ത്തികമായതോടെ, കറന്റ് ഇല്ലാതെ വന്നാലും ഫോണുകളുടെയും ടാബുകളുടെയും ചാര്‍ജ് തീരാതിരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ പലരും പവര്‍ബാങ്കുകളും വാങ്ങിവയ്ക്കുന്നുണ്ട്. നേരത്തെയാണെങ്കില്‍ പലരും യാത്രകളിലും മറ്റും പവര്‍ബാങ്കുകള്‍ കൂടെ കൊണ്ടുനടന്നിരുന്നു. ഇന്ന് നന്നേ ചെറിയ വിലയ്ക്കു മുതല്‍ പവര്‍ബാങ്കുകള്‍ വാങ്ങുകയും ചെയ്യാം. എന്നാല്‍, ഇപ്പോള്‍ ഉയരുന്ന ഒരു ചോദ്യം ഇവ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററിക്കു ദോഷമാകുമോ എന്നാണ്. അതിനു സാധ്യതയുണ്ട് എന്നാണ് ഉത്തരം. അതായത്, നിങ്ങളുടെ മൊബൈല്‍ ഫോണിന് ഉചിതമായ വോള്‍ട്ടേജല്ല പവര്‍ബാങ്കില്‍ നിന്നു ലഭിക്കുന്നതെങ്കില്‍ ഫോണിന്റെ ബാറ്ററി ലൈഫിനെ ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട്, പവര്‍ബാങ്കുകള്‍ വാങ്ങുമ്പോള്‍ നല്ല കമ്പനികളുടെ പവര്‍ബാങ്കുകള്‍ വാങ്ങുന്നതായിരിക്കും ഉചിതം. മോശം പവര്‍ബാങ്കാണ് കൈയ്യിലുള്ളത് എന്നു തോന്നുന്നുണ്ടെങ്കില്‍, ലാപ്‌ടോപ്പില്‍ ബാറ്ററി മിച്ചമുണ്ടെങ്കല്‍ അതില്‍ നിന്നു ചാര്‍ജ് ചെയ്യുന്നത് നല്ല കാര്യമായിരിക്കും.
പവര്‍ബാങ്കുകളെ കുറിച്ച് ഏതാനും സംശയങ്ങള്‍ കൂടെ പരിശോധിക്കാം. ചാര്‍ജ് തീർന്ന പവര്‍ബാങ്ക് കുത്തിയിട്ടു മറന്നു പോയാല്‍ ഓവര്‍ചാര്‍ജ് ആവില്ലെന്ന സംശയം ചിലര്‍ക്കുണ്ട്. ഇന്നത്തെ മികച്ച പവര്‍ബാങ്കുകള്‍ക്ക് ഓവര്‍ചാര്‍ജിങ്ങിനെതിരെ വേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പലരും പവര്‍ബാങ്കുകള്‍ വാങ്ങി സൂക്ഷിക്കുന്നു എന്നല്ലാതെ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. അങ്ങനെ ഉപയോഗിക്കാതെ സ്‌റ്റോർ ചെയ്യുകയാണെങ്കില്‍ മൂന്നു മാസത്തിലൊരിക്കലെങ്കിലും ഒന്നു ചാര്‍ജു ചെയ്തു വയ്ക്കുന്നതു നല്ലതായിരിക്കുമെന്നു പറയുന്നു. ഇനി പറയുന്ന കാര്യത്തിന് വ്യക്തമായ തെളിവില്ലാത്ത കാര്യമാണ്- ചില പഠനങ്ങള്‍ പറയുന്നത് പവര്‍ബാങ്കുകള്‍ പരമാവധി 80 ശതമാനം വരെ ചാര്‍ജു ചെയ്യുന്നതാണ് നല്ലതെന്നാണ്. അതുപോലെ തന്നെ, 20 ശതമാനം ചാര്‍ജ് എത്തുമ്പോള്‍ വീണ്ടും ചാര്‍ജു ചെയ്യുന്നതും നല്ലാതയിരിക്കുമെന്നാണ് അവകാശവാദം. ഇന്നത്തെ പല പവര്‍ബാങ്കുകളും അതിന്റെ ബാറ്ററി ശതമാനം വ്യക്തമായി കാണിക്കുന്നു.
ഇപ്പോൾ വില കുറച്ച ഫോണുകൾ ഇവയാണ് ക്ലിക്ക്
പവര്‍ബാങ്കില്‍ കുത്തി ചര്‍ജു ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതു നല്ലതാണോ? ചാര്‍ജിങ് സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതു നല്ലതല്ല. ഫോണിനുള്ളിലെ ഊഷ്മാവ് ക്രമാധികമായി വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം.
വീട്ടിലിരിക്കൂ...അക്ഷയ സെന്റർ സേവനങ്ങൾ ഇനി മൊബൈൽ ആപ്പ് വഴിയും🖱️
🌐 _Techലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ ദിവസവും ലഭിക്കുവാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..👇🏽
إرسال تعليق