ബാങ്ക് ലോണെടുത്തവർ അറിയാൻ Bank loan New policy

കൊറോണ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവിധ ലോണുകൾ എടുക്കാൻ തയ്യാറെടുക്കുന്നവരുണ്ട്. വായ്പാ ലഭ്യത മാത്രം കണക്കിലെടുത്ത് ലോൺ എടുക്കുന്നത് ഒരിക്കലും ആദായകരമാവില്ല. പ്രതിമാസ തിരിച്ചടവ്, പലിശ നിരക്ക്, പ്രോസസ്സിങ് ചാർജുകൾ എന്നിവ താരതമ്യം ചെയ്ത് മാത്രം ലോൺ എടുക്കുക. അതും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം.
പുതിയ സർഫാസി നിയമത്തിൻറെ ചുവടു പിടിച്ച് തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് നിയമ നടപടികൾ സ്വീകരിയ്ക്കാനാകും എന്നതാണ് കാരണം.
എന്താണ് സർഫാസി നിയമം?

മൂന്ന് വായ്പാ തിരിച്ചടവുകൾ തുടർച്ചയായി മുടക്കിയാൽ ബാങ്കുകൾക്ക് വായ്പ തിരിച്ചടവ് മുതലാക്കാൻ നടപടികൾ സ്വീകരിയ്ക്കാം. ഇതിന് വായ്പകൾക്ക് ഈടായി നൽകിയ വസ്തുവും കെട്ടിടവും ജപ്തി ചെയ്ത് ലേലം ചെയ്യാൻ ബാങ്കുകളെ സഹായിക്കുന്ന പുതിയ നിയമമാണ് സർഫാസി നിയമം. ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള വായ്പകൾക്ക് ഇതു ബാധകമാകില്ല.
ഈടില്ലാത്ത വായ്പകളും സർഫാസി നിയമത്തിൻറെ പരിധിയിൽ വരില്ല. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നവർ തിരിച്ചടവ് മുടങ്ങാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കണം. സർഫാസി നിയമപ്രകാരം തിരിച്ചടവ് മുടങ്ങിയ വായ്പകളെ നിഷ്ക്രിയാസ്തിയുടെ പരിധിയിൽ കൊണ്ടു വരാനും കേസ് രജിസ്റ്റർ ചെയ്യാനുമാകും.
സഹകരണ ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പകളും ഇപ്പോൾ സർഫാസി നിയമത്തിൻറെ പരിധിയിൽ വരും. അടുത്തിടെയാണ് ഇത് സംബന്ധിച്ച വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
BANK LOAN NEWS POLICY OF CENTRAL GOVERMENT
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം
അറിയാതെ പോകരുത്
ബാങ്ക് ലോണെടുത്തവർക്ക് മുട്ടൻ പണി വരുന്നു വലിയ തിരിച്ചടി


കഴിവതും എല്ലാവര്ക്കും ഷെയർ ചെയ്യുക

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close