8ജിബി+ 128ജിബി (4ജി) സ്‌റ്റോറേജുള്ളസാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍




 സാംസംഗ്
 ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ഇറക്കി. ഈ മാസം 16 മുതല്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും. ഈ മാസം ഒമ്പതിനാണ് പ്രി ഓര്‍ഡര്‍ ആരംഭിക്കുന്നത്. ഗ്യാലക്‌സി എസ്20 ഫ്ളാഗ്ഷിപ്പിലെ പുതിയ ഫോണാണിത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡല്‍ എത്തുന്നത്.

READ ALSO മാതാവോ, പിതാവോ, അവർ രണ്ടുപേരുമോ മരണപ്പെട്ട, ഒന്ന് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപ മുതൽ 1000 രൂപ വരെ പഠന സഹായം click mouse

8ജിബി+ 128ജിബി (4ജി) സ്‌റ്റോറേജുള്ള മോഡലിന് 49,999 രൂപയാണ് വില. ക്ലൗഡ് റെഡ്, ക്ലൗഡ് ലാവന്‍ഡര്‍, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാകും. ആമസോണ്‍, സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും തിരഞ്ഞെടുത്ത ചില്ലറ ശാലകളിലും ഈ മാസം 16 മുതല്‍ ലഭിക്കും.

12 മെഗാപിക്‌സല്‍ വീതമാണ് പ്രൈമറി, സെക്കന്‍ഡറി ക്യാമറകള്‍ വരുന്നത്. എട്ട് മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടറുമുണ്ട്. ഒ ഐ എസ്, എഫ് ഒ വി സവിശേഷതകള്‍ കൂടി ക്യാമറക്കുണ്ട്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി വരുന്നത്. ഒരു ടിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. 4,500 എം എ എച്ചാണ് ബാറ്ററി. 15 വാട്ട് അതിവേഗ ചാര്‍ജിംഗ്, വയര്‍ലെസ്സ് ചാര്‍ജിംഗ് തുടങ്ങിയവയുമുണ്ട്.

9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം click mouse🖱️

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close