ഏറ്റവും കുറഞ്ഞ വിലക്ക് ഒരു കാര് എന്നത് ടാറ്റായുടെ ഉടമസ്ഥനായ രത്തൻ ടാറ്റായുടെ ഒരു വലിയ സ്വപ്നമായിരിന്നു. എല്ലാവർക്കും വാങ്ങുവാൻ കഴിയുന്ന വിലയിലുള്ള ഒരു കാർ തന്റെ കമ്പനിയിൽ നിന്നും നിർമിക്കുന്നതിന് അദ്ദേഹം വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്‌തു. അങ്ങനെ നിർമിച്ച ഒരു വാഹനമായിരിന്നു നാനോ എന്ന കുഞ്ഞൻ ഹാച്ച് ബാക് കാർ. അന്ന് ഒരു ലക്ഷം രൂപക്കായിരുന്നു ഈ വാഹനം വിപണിയിൽ എത്തിച്ചത്. എന്നാൽ വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കുവാൻ നാനോ എന്ന കുഞ്ഞൻ കാറിനായില്ല. തുടർന്ന് നാനോയിൽ പല അപ്ഡേറ്റുകൾ നടത്തിയെങ്കിലും അതൊന്നും വലിയ തരത്തിലുള്ള വിജയം കാണാതെ പോയി.
എന്നാൽ ഈ സെഗ്മെന്റിൽ ഒരു രണ്ടാം വരവിനു ഒരുങ്ങുകയാണ് ടാറ്റ. PIXEL എന്ന കുഞ്ഞൻ ഹാച്ച് ബാക്കുമായാണ് ഇപ്പോൾ ടാറ്റ എത്താൻ പോകുന്നത്. നിലവിൽ ഈ വാഹനം യൂറോപ്പിൽ അടക്കം പല രാജ്യങ്ങളിലും ഇറക്കുകയുകയും വിജയിച്ചിട്ടുള്ളതുമായ ഒരു കാറാണിത്. 4 പേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിനു രണ്ടു ഡോറുകളാണ് ഉള്ളത്. വാഹനത്തിന്റെ പരമാവധി സ്‌ഥലവും പാസഞ്ചർ ക്യാബിനായി എടുത്തിരിക്കുകയാണ്. തിരക്കേറിയ റോഡുകളുടെ അനായാസം ഓടിച്ചുകൊണ്ട് പോകാമെന്നത് പിക്സിലിന്റെ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്
ഒപ്പം തന്നെ വളരെ ചെറിയ സ്ഥലത്തുപോലും ഈ വാഹനം പാർക്ക് ചെയ്യാനുമാകും. കുഞ്ഞൻ കാർ ആണെകിലും വേഗതയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല പിസ്റ്റ്ൽ 105 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കുവാൻ ഈ വാഹനത്തിനാകും. ആരെയും ആകർഷിക്കുന്ന രൂപ ശൈലിയിൽ ആണ് PIXEL നെ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ തന്നെ എടുത്തു പറയേണ്ടത് അതിന്റെ ബട്ടർഫ്‌ളൈ ഡോറുകൾ തന്നെയാണ്. വളരെ വിലപിടിപ്പുള്ള സ്പോർട്ട് കാറുകളിൽ മാത്രം കാണാറുള്ള മുകളിലേക്ക് തുറക്കുന്ന താരത്തിലുള്ള ഡോറുകളാണിവ.
1.2-litre ടർബോ ചാർജ് ഡീസൽ എൻജിനാണ് ഈ വാഹനത്തിനുണ്ടാവുക. ഇതു 65 bhp പവർ 5150 rpm ലും, 48 Nm of torque 3000 rpm ലും ഉൽപാദിപ്പിക്കും. എത്രയൊക്കെ പ്രേത്യേകതകൾ ഉള്ള ഈ വാഹനം 2 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയായിരിക്കും അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വാഹനലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ചിങ് തീയതി ടാറ്റ ഔദ്യോധികമായി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഈ ഒരു വിലയിൽ എത്തുകയാണെങ്കിൽ ഈ വാഹനം ഇന്ത്യൻ വിപണിയിൽ വലിയ തരത്തിലുള്ള ഒരു ഓളം ഉണ്ടാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു
إرسال تعليق