ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈനിലൂടെ ഐഫോണ്‍ 11 വാങ്ങിയാല്‍ എയര്‍പോഡുകള്‍ സൗജന്യം apple

ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഐഫോണ്‍ 11 വാങ്ങിയാല്‍ എയര്‍പോഡുകള്‍ സൗജന്യമായി നേടാം. ഈ മാസം 17 മുതലാണ് ഈ ദീപാവലി ഓഫര്‍ ലഭിക്കുക. 14,990 രൂപ വിലയുള്ളതാണ് സൗജന്യമായി ലഭിക്കുന്ന എയര്‍പോഡുകള്‍.

ഈയടുത്താണ് ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയതാണ് ഐഫോണ്‍ 11. 64ജിബി മോഡലിന് 68,300 രൂപയാണ് ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലെ വില. അതേസമയം, ആമസോണില്‍ ഇത് 61,990 രൂപക്ക് ലഭിക്കും.

അതേസമയം, ഐഫോണ്‍ 12 സീരീസ് നാളെ വിപണിയിലിറക്കും. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയാണ് ഈ സീരീസിലുള്ളത്.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close