ടെക് ലോകത്ത് ഇനി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍റര്‍ ഇല്ല; തീരുമാനവുമായി മൈക്രോസോഫ്റ്റ് technews



വാഷിംഗ്ടണ്‍:ഇന്റര്‍നെറ്റില്‍ ഏറ്റവും പഴക്കമുള്ള ബ്രൌസിംഗായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവസാനിക്കുന്നു. അടുത്തമാസം ഓഗസ്റ്റ് മാസത്തോടെ ഇത് അവസാനിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ഉം അതിന് അനുബന്ധമായ ആപ്പുകള്‍ 2021 ഓഗസ്റ്റ് 17, ല്‍ അവസാനിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് തന്നെ ഏറ്റവും വേഗത കുറഞ്ഞ ബ്രൌസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. ഈ ബ്രൌസര്‍ നിര്‍ത്തുന്നതില്‍ ടെക് ലോകത്തിന് വലിയ നഷ്ടമൊന്നുമില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
മെക്രോസോഫ്റ്റ് എന്ന കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തിറക്കിയത്.ഇത് ആദ്യം എത്തിയത് 1995 ഓഗസ്റ്റിലാണ്. 2002-2003 കാലയളവില്‍ ഏതാണ്ട് 95 ശതമാനം കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ്.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close