How will stop unwanted calls and messages in phone

How will stop unwanted calls and messages in phone
ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും വരുന്നുണ്ടോ? ഒഴിവാക്കാം പെട്ടെന്ന്; ചെയ്യേണ്ടത് ഇത്രമാത്രം
How will activate do not disturb mode on phone
ടെലിമാർക്കറ്റർമാരുടെ സർവീസ് കോളുകൾ ഉപയോക്താക്കൾക്ക് ശല്യമായി വന്നിരുന്ന സമയത്ത് ഇത്തരം ടെലി മാർക്കറ്റിങ് കോളുകളെ നിയന്ത്രിക്കാൻ വേണ്ടി ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ട്രായ് റെഗുലേഷൻസിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർ ഉപയോക്താക്കൾക്ക് അയക്കുന്ന എല്ലാ സ്പാം മെസേജുകൾക്ക് നിശ്ചിത തുക നൽകേണ്ടി വരും.
2012ലാണ് ടെലിമാർക്കറ്റർമാരുടെ രജിസ്ടേഷനുമായി ബന്ധപ്പെട്ട ഈ മാനദണ്ഡങ്ങൾ ട്രായ് പുറപ്പെടുവിച്ചത്.  ഒരു ദിവസം 100ൽ കൂടുതൽ എസ്എംഎസുകൾ ഇങ്ങനെ അയച്ചാൽ ഒരു മെസേജിന് 50 പൈസ നിരക്കിൽ നൽകേണ്ടിവരും. എന്നാൽ  ഇത്തരം കാളുകളുടെയും മെസേജുകളുടെയും ശല്യം ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് തന്നെ എല്ലാ ടെലിക്കോം കമ്പനികളും സംവിധാനം നൽകുന്നുണ്ട്. നിങ്ങളുടെ സർവ്വീസ് പ്രൊവൈഡറിന് ഒരു മെസേജ് അയച്ചുകൊണ്ട് നിങ്ങളുടെ നെറ്റ്‌വർക്കിൽ ഇവ സ്റ്റോപ് ചെയ്യാൻ വേണ്ടി 'ഡുനോട്ട് ഡിസ്റ്റർബ് മോഡ്(DND)' ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

ടെലിമാർക്കറ്റർമാരുടെ കോളുകൾ ഉപയോക്താക്കൾക്ക് ശല്യമായി മാറികൊണ്ടിരുന്ന അവസരത്തിൽ ഇത്തരം ടെലി മാർക്കറ്റിങ് കോളുകളെ നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ട്രായ് റെഗുലേഷൻസിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർ ഉപയോക്താക്കൾക്ക് അയക്കുന്ന സ്പാം മെസേജുകൾക്ക് നിശ്ചിത തുക നൽകേണ്ടി വരും.
This Is All You Need To Do To Avoid Unwanted Calls And Messages
ഇനി നമുക്ക് ഓരോ നെറ്റ്‌വർക്കിലും എങ്ങനെയാണ് DND ആക്ടിവേറ്റ് ചെയ്യാം എന്ന് പരിശോധിക്കാം.
How will activate Do not disturb mod on Airtel
എയർടെലിൽ DND ആക്ടിവേറ്റ് ചെയ്യാൻ
Step 1: ആദ്യം, നിങ്ങൾ എയർടെൽ വെബ്‌സൈറ്റിലെ DND പേജ് സന്ദർശിക്കുക
Step 2: എയർടെൽ മൊബൈൽ സർവ്വീസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 3: പോപ്പ്-അപ്പ് ബോക്സിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
Step 4: നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും ഇത് വെബ്സൈറ്റിൽ നൽകുക
Step 5: സ്റ്റോപ്പ് ഓൾ ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക




How will activate Do not disturb mod on Reliance and Jio
റിലയൻസ് ജിയോയിൽ DND ആക്ടിവേറ്റ് ചെയ്യാൻ
Step 1: മൈ ജിയോ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
Step 2: അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക
Step 3: ഇടത് കോണിലുള്ള ഐക്കണിൽ ക്ലിക്കുചെയ്യണം.
Step 4: നിങ്ങളുടെ സെറ്റിങ്സ് പരിശോധിക്കുക
Step 5: DND ഓപ്ഷൻ തിരഞ്ഞെടുക്കുക
Step 6: നിങ്ങൾക്ക് ജിയോയിൽ നിന്ന് ഒരു മെസേജ് ലഭിക്കും. ഇത് ലഭിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ DND ആക്ടീവ് ആകും




How will activate Do not disturb mod on Vodafone and Idea
വോഡഫോൺ-ഐഡിയയിൽ DND ആക്ടിവേറ്റ് ചെയ്യാൻ
Step 1: വെബ്‌സൈറ്റിലെ വോഡഫോൺ-ഐഡിയ ഡിഎൻ‌ഡി പേജ് സന്ദർശിക്കുക
Step 2: പേര്, ഇ-മെയിൽ ഐഡി, രജിസ്റ്റർ ചെയ്ത നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകുക
Step 3: ഫുൾ ഡിഎൻ‌ഡി ഓപ്ഷനിൽ യെസ് ക്ലിക്ക് ചെയ്യുക.
Step 4: നിങ്ങളുടെ ഫോണിൽ ലഭിച്ച കോഡ് നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുക

1 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close