ബിഎസ്എൻഎൽ സ്വാതന്ത്രദിന സ്‌പെഷ്യൽ റീചാർജ് ഓഫർ bsnl independence recharge offer





ഭാരതത്തിന്റെ 74-)മത് സ്വാതന്ത്രദിനത്തിൽ പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 147 രൂപയ്ക്ക് ഒരുക്കിയിരിക്കുന്ന പ്രീപെയ്ഡ് റീചാർജിൽ 30 ദിവസത്തെ വാലിഡിറ്റിയും, 10ജിബി ഇന്റർനെറ്റും , ബിഎസ്എൻഎൽ ട്യൂണുകളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർപ്രൈസ് സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് വേണ്ടി ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. 247 രൂപയുടെ റീചാർജ് വാലിഡിറ്റി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ 1,999രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഇറോസ് നൗ സബ്സ്ക്രിപ്ഷനും ചേർത്തിട്ടുണ്ട്.
എന്നാൽ Rs 78, Rs 551, Rs 249, Rs 447 എന്നീ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.


Rs 144, Rs 792, Rs 1584 എന്നിങ്ങനെയുള്ള പതഞ്ജലി പ്രീപെയ്ഡ് പ്ലാനുകളും പിൻവലിച്ചിട്ടുണ്ട്.

സ്വാതന്ത്രദിനം പ്രമാണിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി കോളുകളും ഉണ്ട് (ഫെയർ യൂസേജ് പരിധിയായ 250മിനിറ്റ്/ദിവസം).
STV COMBO147 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുന്ന പക്ഷം 147 രൂപയുടെ പ്രീപെയ്ഡ് റീചാർജ് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. കൂടാതെ ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയും ചാനൽ ടോപ്പ് അപ്പ് വഴിയും റീചാർജ് ചെയ്യാവുന്നതാണ്.
247 രൂപയുടെ വാലിഡിറ്റി ആറ് ദിവസവും 1,999 രൂപയുടെ വാലിഡിറ്റി 74 ദിവസവും ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം 247 രൂപ റീചാർജിന്റെ വാലിഡിറ്റി 36 ദിവസമായും 1,999 രൂപ റീചാർജിന്റെ വാലിഡിറ്റി 439 ദിവസമായും വർധിക്കും.
നിലവിൽ തമിഴ്നാട് സർക്കിളിൽ മാത്രമാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും വൈകാതെ തന്നെ കേരളമടക്കമുള്ള സർക്കിളുകളിലേക്കും ഈ പ്ലാൻ വ്യാപിക്കും.
ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വേഗത്തിൽ 69-)o സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. പിന്നീട് മൂന്ന് സ്ഥാനം പിറകിലേക്ക് പോയിരുന്നു. മൊബൈൽ ഇന്റർനെറ്റ് സ്പീഡിൽ ലോകത്ത് 128-)o സ്ഥാനത്താണ് ഇന്ത്യ




Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close