പ്രളയമുണ്ടായാൽ അടിയന്തരസഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാനും കഴിയുന്നവിധത്തിൽ ആപ്പ്’ തയ്യാറായി. കഴിഞ്ഞ രണ്ടു പ്രളയസമയത്ത് നേരിട്ട പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നൊരുക്കം നടത്താനാണ് റവന്യൂവകുപ്പ് നേരത്തേ സാങ്കേതിക സംവിധാനമൊരുക്കാൻ സി-ഡിറ്റിനെ ചുമതലപ്പെടുത്തിയത്. വെബ് വേർഷൻ സി-ഡിറ്റ് കൈമാറി.
ആവശ്യമെങ്കിൽ മൊബൈൽ ആപ്പ് തയ്യാറാക്കാമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഈ ആപ്പ് ഉപയോഗിക്കാനുള്ള ഒരു നിർദേശവും റവന്യൂ കമ്മിഷണറേറ്റ് നൽകിയിട്ടില്ല.
ഓഗസ്റ്റ് ആദ്യം പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനുള്ള കരുതൽ നടപടി വില്ലേജ് തലംമുതൽ റവന്യൂവകുപ്പ് സ്വീകരിക്കുന്നുണ്ട്. എന്നിട്ടും ‘റിലീഫ് മാനേജ്‌മെന്റ്’ ആപ്പിന് കമ്മിഷണറേറ്റ് അനുമതി നൽകാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പ്രളയഘട്ടത്തിലും ഒരു സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ ആപ്പാണ് ഉപയോഗിച്ചത്.
Read more
അകലെ നിന്ന് ഉത്തരം നൽകൂ
10000 രൂപയുടെ ക്യാഷ് പ്രൈസ് നേടാം
ഇത് സമഗ്രമല്ലാതിരുന്നതിനാൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. നാശനഷ്ടം തിട്ടപ്പെടുത്തുന്നതുപോലും ഈ ആപ്പ് ഉപയോഗിച്ചായിരുന്നു. ഇതിലെ പ്രശ്നങ്ങൾകാരണം 17,000-ത്തോളം പേർക്ക് ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയില്ല. ഇതേ പ്രശ്നങ്ങൾ ആവർത്തിക്കാൻ ഇടവരാത്തവിധം ആപ്പ് തയ്യാറാക്കണമെന്നാണ് സി-ഡിറ്റിനോട് നിർദേശിച്ചത്. പുതിയ ആപ്പിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഗ്രാഫ് രൂപത്തിൽ അവതരിപ്പിക്കുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. കേരള െറസ്‌ക്യു, സന്നദ്ധസേന, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുടെയെല്ലാം വെബ്‌സൈറ്റുകളും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധന പൂർത്തിയാക്കിയെങ്കിലും ഉപയോഗിക്കുമ്പോഴുള്ള പ്രശ്നം അറിയേണ്ടതുണ്ട്. വില്ലേജ് തലത്തിലാണ് അത് വിലയിരുത്തേണ്ടത്. അതിനാണ്, ഇപ്പോൾ താമസം വരുത്തുന്നത്. ആപ്പ് വഴി അടിയന്തര സഹായം
●ദുരിതാശ്വാസ ക്യാമ്പുകൾ വില്ലേജ് ഓഫീസർക്ക് രേഖപ്പെടുത്താനും അതുവഴി റിലീഫ് മാനേജ്‌മെന്റ് പ്രവർത്തനം കാര്യക്ഷമമാക്കാനുമാകും
● പരിക്കേറ്റവരുടെയും മരിച്ചവരുടെയും കാണാതാവുന്നവരുടെയും വിവരങ്ങൾ രേഖപ്പെടുത്തും. ക്യാമ്പിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത രേഖപ്പെടുത്തുന്നതിലൂടെ പരിഹാരം എളുപ്പമാക്കും.
● കളക്ഷൻ സെന്ററുകളിലെത്തുന്ന സാധനങ്ങൾ രേഖപ്പെടുത്തും. ക്യാമ്പുകളിലേക്ക് സാധനമെത്തിക്കുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. സംവിധാനം.
Read more
إرسال تعليق