ഓണത്തിന് ഓരോരുത്തർക്കും 2600 രൂപ വീതം ലഭിക്കും onam





സാധാരണക്കാരുടെ കൈകളിലേക്ക് ആശ്വാസവും സന്തോഷവും പകരുന്ന ഒരു സഹായം കൂടി ഓണത്തിന് ലഭിക്കുന്നു. 2600 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. സാധാരണക്കാരുടെ ഉപജീവന മാർഗം ഒക്കെ നിലച്ചിരിക്കുന്നു ഈ ഒരു സമയത്ത് ഒരുപാട് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന ഈ സഹായത്തെ കുറിച്ചാണ് തുടർന്ന് വിവരിക്കുന്നത്.


കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് ഒരുപാട് പേർക്ക് ഒരു താങ്ങായി സാമൂഹിക സുരക്ഷ പെൻഷനുകൾ മാറി കഴിഞ്ഞിരുന്നു. 8500 രൂപയോളം സാമൂഹിക പെൻഷൻഅർഹരായ സാധാരണക്കാക്കരുടെ കൈകളിലേക്ക് എത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ട് വീട്ടിലുമായാണ് പെൻഷൻ തുക ലഭിച്ചിരുന്നത്. ഈ 2 വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തന്നെ വീണ്ടും പെൻഷൻ വിതരണം ആരംഭിക്കുന്നതാണ്.
കുടിശ്ശികകൾ എല്ലാ ചേർത്ത് ഓരോരുത്തർക്കും ഏപ്രിൽ മാസത്തോടെ പെൻഷൻ തുക ലഭിച്ചിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ 100 രൂപ കൂട്ടി പെൻഷൻ 1300 രൂപയാക്കിയിരുന്നു. ജൂലൈ അവസാനം അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം തന്നെ ഇതിന്റെ വിതരണം ആരംഭിച്ചേക്കും. 2 മാസത്തെ പെൻഷൻ തുകയാകും ലഭിക്കുന്നത്. മെയ് ജൂൺ മാസത്തെ ഒരുമിച്ച് 2600 രൂപയാകും ബാങ്ക് അക്കൗണ്ടിലോ നേരിട്ട് കൈകളിലോ എത്തുന്നത്. സേവനയുടെ വെബ്സൈറ്റ് വഴി ബാങ്ക് അക്കൗണ്ടിൽ പണം ലഭിച്ചോ എന്ന് അറിയാൻ സാധിക്കും. വിതരണ തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close