പുതിയ ഓഫർ പ്രഖ്യാപിച്ച് സഊദി എയർലൈൻസ്; 30 ശതമാനം നിരക്കിളവിൽ നാട്ടിലേക്ക് പറക്കാം

റിയാദ്: വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സഊദി എയർലൈൻസ്. അന്താരാഷ്ട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സഊദിയയുടെ പുതിയ ഓഫർ. ഇന്ത്യയിലെക്ക് ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാൻ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഇന്നലെ പുതിയ മാറ്റം പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് നിരക്കിളവ്.

എന്നാൽ ഈ ഇളവ് ഇന്ന് (തിങ്കളാഴ്ച) മാത്രമേ മാത്രമേ ഉള്ളൂ. ഇന്ന് (ഒക്ടോബർ 02) അർദ്ധരാത്രിക്ക് മുമ്പ് ടിക്കറ്റെടുക്കുന്നവർക്ക് ഇളവ് ലഭിക്കും. അതേ സമയം ഒക്ടോബർ 10 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യാൻ സൗകര്യമുണ്ടാകും. ഒക്ടോബർ 10 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യാനുള്ള
ടിക്കറ്റ് ഒക്ടോബർ 2 വരെ എടുക്കാം. അങ്ങിനെയുള്ളവർക്കാണ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കുക. ടിക്കറ്റുൾ സഊദിയയുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ വഴിയും ലഭിക്കും.

പുതിയ മാറ്റത്തിന്റെ ഭാഗമായി സഊദിയ എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ മെംബർഷിപ്പ് മൈൽസ് 100 ശതമാനം അധികമായി നേടാനും സാധിക്കും. ഈ ഓഫർ 2023 ഡിസംബർ 31 വരെ തുടരുന്നതാണെന്ന് സഊദിയ അറിയിച്ചു.

ലോഗോ മാറ്റം ഉൾപ്പെടെ കഴിഞ്ഞ ദിവസം സഊദി എയർലൈൻസ് നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ക്രൂ അംഗങ്ങളുടെ യൂണിഫോമിലും ആതിഥ്യ മര്യാദയിലും, ഭക്ഷണ മെനുവിലും വിമാനത്തിന്റെ നിറത്തിലും ലോഗോയിലുമുൾപ്പെടെ വൻ മാറ്റങ്ങളായിരുന്നു പ്രഖ്യാപിച്ചത്.


Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close