ദുബായ്: യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമാർ ഗ്രൂപ്പിന് കീഴില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം അനുസരിച്ച് അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണ് തൊഴിലാളികളെ ക്ഷണിച്ചിരിക്കുന്നത്. മറ്റൊരു ഏജന്‍സിയുടേയും ആവശ്യമില്ലാതെ ഉദ്യോഗാർത്ഥികള്‍ക്ക് നേരിട്ട് തന്നെ കമ്പനി വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. അതോടൊപ്പം തന്നെ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധി നേടിയ ഒരു കമ്പനിയുടെ ഭാഗമാവുന്നതോടെ കരിയറില്‍ ശ്രദ്ധേയമായ ഒരു മുന്നേറ്റവും ഉദ്യോഗാർത്ഥികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. കമ്പനിക്ക് കീഴില്‍ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്, ഡെവലപ്പ്മെന്റ്, മാള്‍, ഹോസ്പ്പിലാറ്റി, ബുർജ് ഖലീഫ, ദുബായി ഒപ്പേര എന്നിവിടങ്ങളിലായിട്ടാണ് നിലവിലെ ചില ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗത്തിലൂടെ നിങ്ങള്‍ക്ക് ഉചിതമായ ജോലികള്‍ കണ്ടെത്താന്‍ സാധിക്കും. 1997-ൽ സ്ഥാപിതമായ എമാർ ഗ്രൂപ്പ്, ലോകമെമ്പാടുമുള്ള പ്രോപ്പർട്ടി, മാളുകൾ, ഹോസ്പിറ്റാലിറ്റി പ്രോജക്ടുകൾ എന്നിവയുടെ ഡെവലപ്പറാണ്. വീടുകൾ, ഓഫീസുകൾ, റീട്ടെയിൽ സെന്ററുകൾ, ഹോട്ടലുകൾ, എന്നിവയുടെ നിർമ്മാണത്തിനും പേരുകേട്ട കമ്പനിയാണ് എമാർ ഗ്രൂപ്പ്.
സെയില്‍സ് മാനേജർ, സീനിയർ റോള്‍ ഇന്‍ മാനേജ്മെന്റ് ഓഫീസ്, സീനിയർ റോള്‍ ഇന്‍ ജനറല്‍ പ്രീ-ഓപ്പണിങ്, ഹോട്ടല്‍ മാനേജർ, മാനേജ്മെന്റ് ഓഫീസ്, റോള്‍ ഇന്‍ സർവ്വീസ് പ്ലസ്, റോള്‍ ഇന്‍ കള്‍നറി, റോള്‍ ഇന്‍ ഫ്രണ്ട് ഓഫീസ്, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജർ, പീപ്പിള്‍സ് സപ്പോർട്ട് ഓഫീസർ, സീനിയർ ഫിനാന്‍സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.
താഴെ കുറച്ച് ഒഴിവുകൾ നൽകുന്നു. ജോലിക്ക് മുകളിൽ ക്ലിക്ക് ചെയ്ത് Emaar group വെബ്സൈറ്റിൽ പോയി അക്കൗണ്ട് ഉണ്ടാക്കി Apply ചെയ്യുക
300+ ഒഴിവുകൾ ഉണ്ട്. താഴെ ലിങ്ക് ഓപ്പൺ ചെയ്യുക
റോള്‍ ഇന്‍ റിക്രിയേഷന്‍, റോള്‍ ഇന്‍ സ്റ്റിവേർഡിംഗ്, കസ്റ്റമർ എക്സലൻസ് ആന്‍ഡ് ഇന്നവേഷന്‍, ടാലന്റ് സോഴ്‌സിംഗ് ആന്‍ഡ് സെലക്ഷൻ മാനേജർ ആന്‍ഡ് പീപ്പിൾ പെർഫോമൻസ്, ഷെഫ്, ഹോസ്പ്പിലാറ്റി ഇന്റേണ്‍, റോള്‍ ഇന്‍ സെക്യുരിറ്റി തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുകള്‍ ലഭ്യമാണ്.
ഒരു ആഗോള പ്രോപ്പർട്ടി ഡെവലപ്പർ എന്ന നിലയിൽ എമാറിന്റെ വളർച്ചയുടെയും പരിണാമത്തിന്റെയും വിജയത്തിൽ ഞങ്ങളുടെ ജീവനക്കാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ, ഞങ്ങളുടെ ജീവനക്കാരുടെ പ്രൊഫഷണൽ, വ്യക്തിഗത വളർച്ച ഉറപ്പാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാറ്റിനുമുപരിയായി, മൊത്തത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് സംഭാവന നൽകുന്ന അഭിലാഷ പദ്ധതികളുടെ ഭാഗമാകുമ്പോൾ ഞങ്ങൾ അവർക്ക് വലിയ പൂർത്തീകരണബോധം നൽകുന്നു.' - എമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ജോലികൾ ഏറ്റെടുക്കാനും നിശ്ചയദാർഢ്യത്തോടെ അവ നിറവേറ്റാനും അഭിനിവേശവും പ്രതിബദ്ധതയും അർപ്പണബോധവുമുള്ള ആളുകളെ ഞങ്ങൾ തേടുന്നു. 82-ലധികം ദേശീയതകളുള്ള ഒരു മൾട്ടി കൾച്ചറൽ വർക്ക്ഫോഴ്‌സിനൊപ്പം, എമാർ ഒരു യഥാർത്ഥ ലോകോത്തര തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ ആഗോള ബിസിനസുകളിലൂടെ ഞങ്ങളുടെ ജീവനക്കാർക്ക് സമാനതകളില്ലാത്ത പ്രൊഫഷണൽ കാഴ്ചപ്പാടുകൾ എമാർ നൽകുന്നുവെന്നും മുഹമ്മദ് അലബ്ബാർ കൂട്ടിച്ചേർത്തു.
ശ്രദ്ധേയമായ നാഴികക്കല്ലുകൾ നേടാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന, പ്രതിബദ്ധതയുള്ള വ്യക്തികളുടെ ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കുക എന്നതാണ് എമാറിന്റെ ലക്ഷ്യം. അതിവേഗം വളരുന്ന ഒരു ആഗോള ഓർഗനൈസേഷനായി പ്രവർത്തിക്കുന്നതിന്റെ ആവേശവും വെല്ലുവിളികളും ആസ്വദിക്കുന്ന, ആവേശഭരിതരും , ഉത്സാഹികളും, ഊർജ്ജസ്വലരും, വഴക്കമുള്ളതുമായ ആളുകളെ ഞങ്ങൾ തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.
Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com
Share this data with your companions
Post a Comment