Latest Oushadhi Field Marketing Officer Recruitment 2021

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 4 വരെ അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിൽ നിലവിൽ 7 ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE

Job Details
• ബോർഡ്‌: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 07
• ജോലിസ്ഥലം: കേരളം
• വിജ്ഞാപന നമ്പർ: ഇ4-80/17
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 15/07/2021
• അവസാന തീയതി: 04.08.2021

ഒഴിവുകളുടെ വിവരങ്ങൾ
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവുകൾ നിലവിലുള്ളത്.

പ്രായപരിധി വിവരങ്ങൾ
20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, ആശയ വിനിമയ മികവ് ഉണ്ടായിരിക്കണം. ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ പ്രവർത്തി പരിചയം. ഇരുചക്ര വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.

പ്രതിമാസ വേതനം
ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 12100 രൂപ വരെ ആയിരിക്കും ശമ്പളം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം?
⧫ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 4ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം.
⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006
⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close