ലോക്ക് ഡൗൺ സമയത്ത് പലരും ജോലിയില്ലാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്തേലും ജോലി ലഭിച്ചാൽ വല്യ കാര്യമായി എന്ന് ചിന്തിക്കുന്ന സമയമാണിത്. അവർക്ക് വേണ്ടി മാന്യമായ രീതിയിൽ കാശ് സമ്പാദിക്കാനുള്ള ഒരു ജോലിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. പൂർണമായും വായിച്ച് ആത്മാർഥതയോടെ ചെയ്താൽ നിങ്ങൾ കരുതിയതിലും വലിയൊരു ഇൻകം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും.
സോഷ്യൽ മീഡിയകളിൽ സമയം കളയുന്നവർക്ക് ഇത് വളരെ നിസ്സാരമായി ചെയ്യാൻ കഴിയും. എനിക്ക് ഒന്നും ചെയ്യാൻ ഒന്നും കഴിയുന്നില്ല, വരുമാനം ഉണ്ടാക്കാൻ
കഴിയുന്നില്ല എന്നുള്ള പരിഭവം ആദ്യം ഒഴിവാക്കണം. എന്നാൽ, ഈ ജോലി നിങ്ങൾക്കും ചെയ്യാം.
ആമസോൺ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം എല്ലാവര്ക്കും അറിയാം. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒന്നോ രണ്ടോ എണ്ണത്തിൽ പെടുന്ന ഇകോമേഴ്‌സ് സ്ഥാപനമാണിന്ന് ആമസോൺ. സാധനങ്ങൾ വാങ്ങാൻ മാത്രമായിരിക്കും നിങ്ങൾ ഇതുവരെ അതുപയോഗിച്ചിട്ടുണ്ടാവുക. പൈസ അങ്ങോട്ട് നൽകുക, പകരം സാധനം വാങ്ങിക്കുക എന്ന രീതിയിൽ. എന്നാൽ സാധങ്ങങ്ങൾ വിറ്റാൽ അതിനു ലാഭവിഹിതം നിങ്ങൾക്ക് ലഭിക്കും എന്ന കാര്യം അറിയുമോ? ഈ ലേഖനത്തിൽ സ്വന്തമായി ഒരു ഓൺലൈൻ ഷോപ്പ് തുടങ്ങുന്നത് എങ്ങനെയെന്നും, അതിലൂടെ ആമസോണിൽ സാധനങ്ങൾ എങ്ങനെ വിൽക്കുമെന്നും, എങ്ങനെ സ്വന്തം വീട്ടിൽ, സ്വന്തം മുറിയിൽ ഇരുന്നു കൊണ്ട് ഇത് ചെയ്യാമെന്നുമാണ് നാം നോക്കാൻ പോകുന്നത്.
നമ്മുടെ ഈ ചാനലിൽ ഒരുപാട് ജോലി ഒഴിവുകളും മറ്റു വളരെ അത്യാവശ്യം അറിയേണ്ട കാര്യങ്ങളും പബ്ലിഷ് ചെയ്യാറുണ്ട്.
അതെല്ലാം പെട്ടെന്ന് തന്നെ നിങ്ങൾക്ക് ലഭിക്കാൻ നമ്മുടെ ടെലഗ്രാം ചാനലിലും വാട്ട്സ്ആപ് ഗ്രൂപ്പിലും നിങൾ ജോയിൻ ചെയ്യുക.
ലിങ്ക് താഴെ 👇
ഇനി നമുക്ക് എങ്ങനെ ഈ ജോലി ചെയ്യാമെന്ന് നോക്കാം
ആദ്യമായി ഇതിനായി നിങ്ങൾക്ക് വേണ്ടത്?
🔸ഒരു നല്ല മൊബൈൽ ഫോൺ (കമ്പ്യൂട്ടർ ഉണ്ടെങ്കിൽ അതാണ് നല്ലത്)
🔸നല്ല ഇന്റർനെറ്റ് കണക്ഷൻ
🔸ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്‌സൈറ്റ് (അതെങ്ങനെ ഉണ്ടാക്കും എന്നറിയാത്തവർ വിഷമിക്കേണ്ട, അത് തന്നെയാണ് ആദ്യം പഠിപ്പിക്കാൻ പോകുന്നതും).
🔸ഒരു ആമസോൺ അക്കൗണ്ട്
ഇത്രയും മതി നിങ്ങൾക്ക് നിങ്ങളുടെ ആദ്യത്തെ ഓൺലൈൻ കട ആമസോണിൽ തുടങ്ങാൻ.
👉വെബ്സൈറ് അല്ലെങ്കിൽ ബ്ലോഗ് എങ്ങനെ നിർമിക്കും?
വെബ്സൈറ്റ് എന്ന് കേൾക്കുമ്പോൾ പേടിക്കണ്ട. മൊബൈൽ ഉപയോഗിച്ച് വളരെ സിമ്പിളായി വെബ്സൈറ്റ് നിർമിക്കാൻ സാധിക്കും.
ബ്ലോഗ് ഉണ്ടാക്കാൻ എളുപ്പമാണ്. കുറച്ച് സാങ്കേതിക അറിവ് ഉള്ളവർക്ക് ഗൂഗിളിന്റെ തന്നെ ബ്ലോഗർ പ്ലാറ്റഫോമിൽ പോയി അവരവരുടെ ജിമെയിൽ/ഗൂഗിൾ അക്കൗണ്ട് വച്ച് സൈൻ ഇൻ ചെയ്‌താൽ മതി. തുടർന്ന് വരുന്ന സ്റ്റെപ്പുകൾ നിങ്ങൾക്ക് തന്നെ മനസിലാക്കാം.
ഇനി അറിയാത്തവരാണ് എങ്കിൽ എങ്ങനെ ചെയ്യണം എന്ന് മലയാളത്തിൽ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. അതൊന്നു കണ്ടു നോക്കുക.
ബ്ലോഗ് ഉണ്ടാക്കി കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാം.
👉കണ്ടന്റ്
ഒരു ബ്ലോഗുണ്ടാക്കിയാൽ മാത്രം പോരാ. അതിൽ എന്തെങ്കിലും എഴുത്തുകൾ ഉണ്ടെങ്കിൽ മാത്രമേ ആമസോൺ അപ്പ്രൂവൽ തരുകയുള്ളു. ചുരുങ്ങിയ നേരം കൊണ്ട് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ടൈപ്പ് ചെയ്ത അതിലിടാൻ പ്രയാസമായിരിക്കും. പക്ഷെ അത് പരിഹരിക്കാൻ രണ്ട് വഴികളുണ്ട്.
1. പിഎൽആർ
2. പ്രോഡക്റ്റ് റിവ്യൂ
അതിലെ ഏറ്റവും നല്ലതും, ഗുണവുമുള്ള വഴിയാണ് പ്രോഡക്റ്റ് റിവ്യൂ. അതിനെ പറ്റി ആദ്യം പറയാം.
ആമസോണിൽ തന്നെയുള്ള പ്രൊഡക്ടുകളുടെ റിവ്യൂ ഇടുകയാണ് ഇതിൽ ചെയ്യേണ്ട കാര്യം. അതിനായി നിങ്ങൾ ഉണ്ടാക്കിയ ബ്ലോഗിന്റെ ന്യൂ പോസ്റ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌തുകൊണ്ട് തുറന്ന് വരുന്ന സ്ക്രീനിൽ വേണ്ട ടെക്സ്റ്റും ചിത്രങ്ങളും ചേർക്കുകയാണ് വേണ്ടത്.
ആമസോണിൽ നിങ്ങൾക്ക് ഇഷ്ട്ടപെട്ട പ്രൊഡക്ടുകളെടുക്കുക. അവയുടെ കൂടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ കോപ്പി ചെയ്തു ഇതിലേക്ക് പേസ്റ്റ് ചെയ്‌താൽ മതി. സ്വയം അവ മലയാളത്തിലോ മറ്റും എഴുതി ഉണ്ടാക്കാൻ കഴിയുമെങ്കിൽ അത് ചെയ്‌താൽ കൂടുതൽ നല്ലതായിരിക്കും.
ബ്ലോഗിൽ നിങ്ങൾക്ക് ചിത്രങ്ങൾ ഉപയോഗിക്കാൻ താല്പര്യം ഉണ്ടെങ്കിൽ കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങൾ ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക
ഇനി ആദ്യത്തെ വഴിയായ പിഎൽആർ നെ പറ്റി പറയാം
പിഎൽആർ എന്നാൽ പ്രൈവറ്റ് ലേബൽ റൈറ്റ്സ് എന്നാണ്. ആർക്കും എടുത്തു വേണ്ട രീതിക്ക് എഡിറ്റ് ചെയ്ത് ഇടാവുന്ന ലേഖനങ്ങളെയാണ് പിഎൽആർ ലേഖനങ്ങൾ എന്ന് പറയുക. അതിനു കോപിറൈറ്റോ മറ്റു പ്രശ്ങ്ങളോ ഉണ്ടാവില്ല. അതിനാൽ ആമസോണിൽ റിവ്യൂ ഉണ്ടാക്കാൻ കഴിയാത്ത ആളുകൾ ഏതെങ്കിലും പിഎൽആർ സൈറ്റിൽ നിന്ന് ലേഖനങ്ങൾ എടുത്ത് നിങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്‌താൽ മതി.
കഴിയുമെങ്കിൽ എഡിറ്റ് ചെയ്‌താൽ നന്നായിരിക്കും. താഴെ പിഎൽആർ ലേഖനങ്ങളുടെ ലിസ്റ്റ് ഉണ്ട്. താല്പര്യമുള്ളവർ അത് തന്നെ എടുക്കുന്നത് നല്ലതായിരിക്കും.
ഇരുപതോളം ലേഖനങ്ങൾ പോസ്റ്റ് ചെയ്യുക. അത്യാവശ്യം ലേഖങ്ങൾ ഉണ്ടെന്നു തോന്നിക്കാൻ വേണ്ടിയാണിത്. സമയവും ക്ഷമയും ഉള്ളവർ ബ്ലോഗ് തുടങ്ങിയ ശേഷം സ്വമേധയാ ഏതെങ്കിലും വിഷയത്തെ എഴുതുക. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. പെട്ടെന്ന് ആമസോൺ വില്പന തുടങ്ങാൻ വേണ്ടി മാത്രമാണ് പിഎൽആർ ലേഖനങ്ങൾ സജെസ്റ്റ് ചെയ്തത്. ഒരുപാട് കാലത്തേക്ക് ബ്ലോഗും ആമസോണും കൊണ്ടുപോകേണ്ടവർ സ്വയം ലേഖനങ്ങൾ എഴുതുന്നത് ക്രെഡിബിലിറ്റി കൂട്ടാൻ സഹായിക്കും.
👉ബ്ലോഗും, ലേഖനവും റേഡിയെങ്കിൽ ഇനി ആമസോണിൽ പോയി കട തുടങ്ങാം.
ആമസോൺ,കോം / ആമസോൺ.ഇൻ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇത് ചെയ്യേണ്ടത്. ആമസോണിന്റെ അഫിലിയേറ്റ് മാർക്കറ്റിങ് വെബ്‌സൈറ്റ് വഴിയാണ് കയറേണ്ടത് എന്ന് മാത്രം. ഇന്ത്യക്കാർക്ക് കയറേണ്ട ആമസോണിറ്റിനെ അഫിലിയേറ്റ് മാർക്കറ്റിംഗ് വെബ്‌സൈറ്റ് ചുവടെ കൊടുക്കുന്നു.
മുകളിൽ കൊടുത്ത ലിങ്ക് വഴി വെബ്‌സൈറ്റിലേക്ക് കയറിയാൽ മുകളിൽ വലത്തേ മൂലയിൽ കൊടുത്തിരിക്കുന്ന ക്രിയേറ്റ് അക്കൗണ്ട് എന്ന ബട്ടൺ അമർത്തി കൊണ്ട് സൈനപ്പ് പ്രോസസ് ആരംഭിക്കും. തുടർന്ന് ചോദിക്കുന്ന വിവരങ്ങൾ നൽകി അക്കൗണ്ട് നിർമാണം പൂർത്തിയാക്കുക. അതിനിടക്ക് നിങ്ങളുടെ വെബ്‌സൈറ്റ് ചോദിക്കുന്ന സ്റ്റെപ്പിൽ നേരത്തെ ഉണ്ടാക്കിയ ബ്ലോഗിന്റെ അഡ്രസ് നൽകണം. ശേഷം സ്റ്റെപ്പുകൾ പൂർത്തിയാക്കുക.
പൂർത്തിയാക്കിയ ശേഷം അഫിലിയേറ്റ് ആയിട്ട് ആമസോണിന്റെ കട തുടങ്ങൽ ചടങ്ങിന് ആമസോൺ അപ്പ്രൂവൽ തരേണ്ടതുണ്ട്. അതിനായി കുറച്ചു ദിവസങ്ങൾ കാത്തിരിക്കുക. മിക്കവാറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് അപ്പ്രൂവൽ കിട്ടുന്നതാണ്. അത് കിട്ടി കഴിഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള പ്രോഡക്റ്റ് എടുക്കുക, അതിനു സ്പെഷ്യലായി ഒരു ലിങ്കും കിട്ടും. ആ ലിങ്ക് നിങ്ങൾ പരമാവധി ഷയർ ചെയ്യുക. വാട്ട്സ്ആപ്പിലോ ഫേസ്ബുക്കിലോ മറ്റു എവിടെയും ഈ ലിങ്കുകൾ ഉപയോഗിക്കാം. ഇതിലൂടെ ഒരു വ്യക്തി പ്രോഡക്റ്റ് വാങ്ങിയാൽ കമ്മീഷൻ കിട്ടുന്നതാണ്.
ആമസോണിൽ എങ്ങനെ അക്കൗണ്ട് തുടങ്ങണം എന്ന് മനസിലാവാത്തവർ, താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
Post a Comment