Financial assistance in covid19 pandemic by RP foundation

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രവി പിള്ള; അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം

JOIN JOB WHAT'S UP GROUP CLICK HERE
JOIN JOB TELEGRAM GROUP CLICK HERE

കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ അടക്കമുള്ള മലയാളികൾക്ക് കൈത്താങ്ങായി വ്യവസായ രംഗത്തെ പ്രമുഖന്‍ രവി പിള്ളയുടെ ആര്‍പി ഫൗണ്ടേഷന്‍. 15 കോടി രൂപയുടെ ധനസഹായമാണ് രവി പിള്ള പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളില്‍ ആര്‍ പി ഫൗണ്ടേഷന്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുക, പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യാത്രാസഹായം നല്‍കുക എന്നിവ ഇതില്‍ ചിലതാണെന്ന് രവി പിള്ള പറഞ്ഞു. ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 രോഗികള്‍ക്ക് കിടത്തി ചികിത്സ സൗകര്യവുമൊരുക്കി. മറ്റുള്ളവരെ സഹായിക്കുക എന്നത് ദൗത്യമായി കരുതുന്നെന്ന് രവി പിള്ള പറഞ്ഞു.

നോര്‍ക്ക റൂട്‌സിലൂടെ പ്രവാസി മലയാളികളെ സഹായിക്കാന്‍ അഞ്ച് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറും. പത്ത് കോടി രൂപ കൊവിഡ് പ്രതിസന്ധിയിലാക്കിയ കുടുംബങ്ങള്‍ക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിനും, വിധവകളെ സഹായിക്കാനുമാണ്. 
 

അര്‍ഹരായ ആളുകള്‍ സ്ഥലം എംപി/മന്ത്രി/എംഎല്‍എ/ജില്ലാ കളക്ടര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം താഴെ പറയുന്ന മേല്‍ വിലാസത്തില്‍ അപേക്ഷിക്കണം.👇 


RP Foundation, P.B. No. 23, Head Post Office, Kollam – 01
Kerala, India

കൂടുതൽ വായിക്കുക.
കോവിഡ് പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ഏജൻസി നൽകുന്ന സ്കോളർഷിപ്പ് :ക്ലിക്ക്

Read More:



3 تعليقات

  1. NSH employees deserve better salary and grativity.
    I heard they don't even provide work experience letter.

    People suffering in your company deserve this money more than any one

    This is just for publicity.

    ردحذف
  2. Sondhamai veed illa
    Toailum ella
    8891902831

    ردحذف

إرسال تعليق

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close