National Institute of Virology Recruitment 2021 - Apply Online For Various Job Post's

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി റിക്രൂട്ട്മെന്റ് 2021 വിജ്ഞാപന വിവരങ്ങൾ 

NIVRecruitment 2021: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(NIV) ആലപ്പുഴ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

• സ്ഥാപനം : National Institute Of virology 
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 10
• ജോലിസ്ഥലം : ആലപ്പുഴ 
• പോസ്റ്റിന്റെ പേര് : -
• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി : 23/04/2021
• പരീക്ഷ തീയതി : 15/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : 

NIV Recruitment 2021 Vacancy Details
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴ വിവിധ തസ്തികകളിലായി ആകെ 10 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II : 02
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 01
3. ലാബ് ടെക്നിഷ്യൻ - III : 02
4. റിസർച്ച് അസിസ്റ്റന്റ് : 01
5. Sr. ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്) : 02
6. സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ) : 01
7. സയന്റിസ്റ്റ്- ബി (മെഡിക്കൽ) : 01

NIV Recruitment 2021 Age limit details 
1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II : 28 വയസ്സ് 
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 28 വയസ്സ്
3. ലാബ് ടെക്നിഷ്യൻ - III : 30 വയസ്സ് 
4. റിസർച്ച് അസിസ്റ്റന്റ് : 30 വയസ്സ് 
5. Sr. ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്) : 30 വയസ്സ് 
6. സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ) : 35 വയസ്സ് 
7. സയന്റിസ്റ്റ്- ബി (മെഡിക്കൽ) : 35 വയസ്സ് 

NIV Recrutement 2021 Educational qualifications

1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II
› ആവശ്യ യോഗ്യതകൾ : ഹൈസ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്ന് അനുബന്ധ മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരുവർഷത്തെ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ ATS വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
› നിർബന്ധമായ യോഗ്യതകൾ : 
» സയൻസ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ബിരുദം. 
» കമ്പ്യൂട്ടർ ആൻഡ് ഡാറ്റ മാനേജ്മെന്റ് പരിജ്ഞാനം

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
› ആവശ്യ യോഗ്യതകൾ : 
»അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു സയൻസ് വിജയം അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ്. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്ന് DOEACC 'എ' ലെവൽ അല്ലെങ്കിൽ സർക്കാർ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിലോ EDP ജോലിയിൽ 2 വർഷത്തെ പരിചയം. 
» കമ്പ്യൂട്ടറിലെ സ്പീഡ് ടെസ്റ്റ് വഴി മണിക്കൂറിൽ 1500 കീ ഡിപ്രഷനുകളിൽ കുറയാത്ത വേഗത.
› നിർബന്ധമായ യോഗ്യതകൾ : 
» ഐടി/ കമ്പ്യൂട്ടർ സയൻസ് / ഡിപ്ലോമ അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിഗ്രി എന്നിവയിൽ ബിരുദാനന്തര ബിരുദം. 
» ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങളെ കുറിച്ചുള്ള അറിവ്

3. ലാബ് ടെക്നീഷ്യൻ - III
› ആവശ്യമായ യോഗ്യതകൾ : 
» സയൻസ് വിഷയത്തിൽ പ്ലസ് ടു, 2 വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ അല്ലെങ്കിൽ ഒരു അംഗീകൃത ഓർഗനൈസേഷനിൽ ഒരു വർഷത്തെ DMLT യും ഒരു വർഷത്തെ പരിചയവും ആവശ്യമാണ്. അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് രണ്ട് വർഷത്തെ ഫീൽഡ് / ലബോറട്ടറി പരിചയം. (ബി.എസ്.സി ബിരുദം 3 വർഷത്തെ പരിചയം ആയി കണക്കാക്കും)
› ആവശ്യമായ യോഗ്യതകൾ : 
» സയൻസ് വിഷയത്തിൽ പ്ലസ് ടു, 2 വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ അല്ലെങ്കിൽ ഒരു അംഗീകൃത ഓർഗനൈസേഷനിൽ ഒരു വർഷത്തെ DMLT യും ഒരു വർഷത്തെ പരിചയവും ആവശ്യമാണ്. അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് രണ്ട് വർഷത്തെ ഫീൽഡ് / ലബോറട്ടറി പരിചയം. (ബി.എസ്.സി ബിരുദം 3 വർഷത്തെ പരിചയം ആയി കണക്കാക്കും)
› നിർബന്ധമായ യോഗ്യതകൾ :
1. ബി.എസ്‌.സി മൈക്രോബയോളജി/ ബയോടെക്നോളജി/ സുവോളജി 2. ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം 3. മോളിക്കുലർ ഡയഗനോസ്റ്റിക് ടെക്നിക്കുകളിൽ പരിചയം 4. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഉള്ള അറിവ്

4. റിസർച്ച് അസിസ്റ്റന്റ്
› ആവശ്യമായ യോഗ്യതകൾ : മൈക്രോബയോളജി / ബയോടെക്നോളജി / മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം (3 വർഷത്തെ ഡിഗ്രി) അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന്(അംഗീകൃത സ്ഥാപനത്തിൽ നിന്ന്) പ്രസക്തമായ വിഷയങ്ങളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ഡിഗ്രി.
› നിർബന്ധമായ യോഗ്യതകൾ : 1. പൊതുജനാരോഗ്യം/ ക്ലിനിക്കൽ ഗവേഷണത്തിലെ പരിചയം. 2.കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഓഡിയോ വിഷ്വൽ അവതരണം, സ്പ്രെഡ്ഷീറ്റ്കൾ & അടിസ്ഥാന കമ്പ്യൂട്ടർ മാനേജ്മെന്റ് അറിവ്

5. സർ.ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം (3 വർഷത്തെ ഡിഗ്രി) അതോടൊപ്പം 3 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ സോഷ്യൽ സയൻസ് വിഷയങ്ങളിൽ മാസ്റ്റർ ഡിഗ്രി
› നിർബന്ധമായ യോഗ്യതകൾ : 1. കമ്മ്യൂണിറ്റി/ പബ്ലിക് ഹെൽത്ത് പ്രൊജക്ടുമായി ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം 2. കമ്പ്യൂട്ടർ ഡാറ്റ മാനേജ്മെന്റ് പരിജ്ഞാനം.

6. സയന്റിസ്റ്റ് -ബി (നോൺ മെഡിക്കൽ)
› ആവശ്യ യോഗ്യതകൾ : അംഗീകൃത സർവകലാശാലയിൽ നിന്നും മൈക്രോബയോളജി/ ബയോടെക്നോളജി/ സുവോളജി/ വൈറോളജി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ഡിഗ്രി അതോടൊപ്പം ഗവേഷണ മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
› നിർബന്ധമായ യോഗ്യതകൾ : 1. വൈറൽ രോഗനിർണയത്തിലും ഗവേഷണത്തിലും പരിചയമുള്ള വിഷയങ്ങളിൽ പി എച്ച് ഡി 2.കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഓഡിയോ വിഷ്വൽ അവതരണം, സ്പ്രെഡ്ഷീറ്റ്കൾ & അടിസ്ഥാന കമ്പ്യൂട്ടർ മാനേജ്മെന്റ് അറിവ്

7. സയന്റിസ്റ് - ബി (മെഡിക്കൽ)
› ആവശ്യ യോഗ്യതകൾ :MBBS ഡിഗ്രി ഒരു വർഷത്തെ ഗവേഷണം/ മൈക്രോബയോളജി യിൽ MD/ കമ്മ്യൂണിറ്റി മെഡിസിൻ (PSM)
› നിർബന്ധമായ യോഗ്യതകൾ : 1. പകർച്ചവ്യാധികൾ, ഡയഗ്നോസ്റ്റിക്സ് മേഖലയിൽ പരിചയസമ്പന്നരായ വിഷയങ്ങളിൽ എംഡി 2.കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഓഡിയോ വിഷ്വൽ അവതരണം, സ്പ്രെഡ്ഷീറ്റ്കൾ & അടിസ്ഥാന കമ്പ്യൂട്ടർ മാനേജ്മെന്റ് അറിവ്

NIV Recrutement 2021 Salary details
1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II : 17000/-
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 18000/-
3. ലാബ് ടെക്നിഷ്യൻ - III : 18000/-
4. റിസർച്ച് അസിസ്റ്റന്റ് : 31000/-
5. Sr. ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്) : 32000/-
6. സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ) : 65000/-
7. സയന്റിസ്റ്റ്- ബി (മെഡിക്കൽ) : 65000/-

Selection Procedure
പൂർണ്ണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How to apply NIV Recruitment 2021? 
⬤ ഉദ്യോഗാർത്ഥികൾ 2021 മെയ് 14ന് മുൻപ് ഇ-മെയിൽ വഴി അപേക്ഷിക്കുക.
⬤ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ച് 
 എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക
Notification: Click Here
Official Website: Click Here
Job What's up Group: Click Here

NB: ഇത്തരം ജോലികൾക്ക് apply ചെയ്യാൻ അക്ഷയ പോലോത്ത കേന്ദ്രം ആശ്രയിക്കുന്നതാണ് നല്ലത്.🔴🔴🔴

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close