കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവര്‍ത്തിച്ചു ഡി.ജി.സി.എ. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്.
നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് അഥവാ നാസ് വികസിപ്പിച്ച ഓണ്‍ലൈന്‍ സംവിധാനമാണ് കുവൈത്ത് മുസാഫിര്‍. കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വാക്‌സിനേഷന്‍ ഡിപാപര്‍ട്ട്‌മെന്റുമായും ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കോവിഡ് പരിശോധനാകേന്ദ്രങ്ങളുമായും പോര്‍ട്ടല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ഡെസ്‌ക്കും മുസാഫിര്‍ പോര്‍ട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാണെകിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് മുസാഫിര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവന്‍ രാജ്യാന്തര യാത്രക്കാരും kuwaitmosafer.gov.kw എന്ന ലിങ്ക് വഴി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.സി.എ ആവര്‍ത്തിച്ചു വ്യക്തമാക്കി. നിലവില്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. അനിശ്ചിതകാലത്തേക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്കില്‍ അഞ്ചോളം വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. എന്ന് മുതല്‍ വിലക്ക് പൂര്‍ണമായി എടുത്തുമാറ്റുമെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു സൂചനയും ലഭ്യമായിട്ടില്ല.
മുസാഫിർ പോർട്ടലിൽ റെജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇