കേന്ദ്ര സഹായം 6000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ

സാധാരണക്കാരായ ജനങ്ങൾക്ക്, കുറച്ചു നാളുകളായി പ്രതിസന്ധി നേരിടുന്ന ആളുകൾക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒരു സർക്കാർ സഹായത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സാമ്പത്തിക സഹായ തുകയുടെ വിതരണ൦ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. കോവിടിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കി കഴിഞ്ഞു. ഡിസംബർ മാസത്തോടെ കേന്ദ്ര സർക്കാരിന്റെ 2000 രൂപ ഏകദേശം 5 കോടി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നതായിരിക്കും.

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരമുള്ള ഏഴാമത്തെ ഗഡു ആണ് ഈ മാസത്തോടെ ലഭിക്കാൻ പോകുന്നത്. ഇതിനോടകം 6 തവണ അപേക്ഷിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക എത്തിയിട്ടുണ്ട്. പക്ഷെ നിരവധി ആളുകൾക്ക് ലഭിച്ചില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. അങ്ങനെയുള്ളവർ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ ജനസേവന കേന്ദ്രത്തിലോ പോയിട്ട് അപ്ലിക്കേഷൻ ഒന്ന് കൂടി പരിശോധിക്കുക.
 
ഒരു ചെറിയ തെറ്റ് ഉണ്ടെങ്കിൽ തന്നെ നിങ്ങൾക്ക് തുക ലഭിക്കാതെ വന്നേക്കും. ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഇത് വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തുക അക്കൗണ്ടിൽ ലഭിക്കുന്നില്ല എങ്കിൽ ഉടൻ തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ചതിൽ തെറ്റുണ്ടോ എന്നും ഉണ്ടെങ്കിൽ ഉടൻ തിരുത്തുകയും ചെയ്യുക.

ഷെയർ ചെയ്യൂ...


1 Comments

  1. Kallan modi'yude panam nangalku aavashyamilla,
    Modi'yude baapayude swatthalla,
    Janagalude tax adachcha panam.

    ReplyDelete

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close