ക്ഷേമ നിധിയിൽ അംഗമാണോ?പുതിയ പദ്ധതി വരുന്നു 5000 രൂപ വരെ ആനുകൂല്യങ്ങൾ. വിശദാംശങ്ങൾ

സേവനപെൻഷൻ അതുപോലെ തന്നെ ക്ഷേമപെൻഷൻ നമ്മുടെ സംസ്ഥാനത്ത് ഏകദേശം അറുപത് ലക്ഷത്തിന് അടുത്ത് ഉപഭോക്താക്കൾ ഉണ്ട്. കൂടുതലാളുകളും സേവന പെൻഷൻ ആണ് കൈപ്പറ്റുന്നത്. ഇപ്പോൾ സംസ്ഥാന സർക്കാർ ഓരോ ഉപഭോക്താക്കൾക്കും നൽകുന്നത് 1400 രൂപയാണ്.

എന്നാൽ ക്ഷേമപെൻഷൻ ക്ഷേമനിധി പെൻഷനും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. ക്ഷേമനിധിയിൽ അംഗമായിട്ടുള്ള വർക്ക് മാത്രമായിരിക്കും ക്ഷേമനിധിയിലൂടെ ലഭിക്കുന്ന പെൻഷന് അർഹത ഉള്ളത്. ക്ഷേമനിധിലൂടെ ലഭിക്കുന്ന പെൻഷനും അതുപോലെ തന്നെ സേവന പെൻഷനും കൈപ്പറ്റുവാൻ ഒരു വ്യക്തിക്ക് സാധിക്കുകയില്ല. ഏതെങ്കിലും ഒരെണ്ണം മാത്രമേ സാധിക്കൂ.

കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന ആളുകൾക്ക് 5000 രൂപ പെൻഷൻ തുക പെൻഷൻ നൽകാൻ ആലോചിക്കുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതിൻറെ ഭാഗമായി തൃശ്ശൂര് ആസ്പദമായി ഒരു കർഷക ക്ഷേമനിധി ബോർഡ് കൂടി വരുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരുപാട് ആളുകളുടെ കർഷക ക്ഷേമ നിധി ബോർഡിൽ അംഗം ആകുവാൻ സാധിക്കുന്നതാണ്. 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് ഈ ഒരു കർഷക ക്ഷേമ നിധി ബോർഡിൽ അംഗമാകാൻ സാധിക്കുക.

മറ്റു ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ആളുകൾക്ക് ഈ ഒരു പദ്ധതിയിൽ അംഗമാകുവാൻ സാധിക്കുകയില്ല എന്ന് കൂടി ശ്രദ്ധിക്കുക. ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗമായ ആളുകൾക്കു ആയിരിക്കും 60 വയസ്സിനു ശേഷം പെൻഷൻ കൈപ്പറ്റാൻ സാധിക്കുക.

അടയ്ക്കുന്ന തുക അനുസരിച്ച് ആനുപാതികമായ പെൻഷൻ ആയിരിക്കും ലഭിക്കു. ഈ പദ്ധതിയുടെ അംഗമാകുവാൻ ആഗ്രഹിക്കുന്ന ആളുകൾ എല്ലാം തന്നെ ഈ ഒരു കാര്യം അറിഞ്ഞിരിക്കുക.

1 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close