കെ.എസ്.ഇ.ബി ഉപഭോകതാക്കളുടെ ശ്രദ്ധയ്ക്ക് kseb bill connection

വീട്ടിൽ കറന്റ് കണക്ഷൻ ഉള്ള എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ അടുത്ത മാസത്തെ കറന്റ് ബിൽ എത്രയാണെന്നും എന്നും എന്നൊക്കെ വൈദ്യുതി മുടങ്ങും എന്നും നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. ഈ സേവനം ലഭ്യമാക്കാനായി നിങ്ങളുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നത് വഴി വൈദ്യുതി മുടങ്ങുന്നതും ബിൽ തുകയും നിങ്ങളുടെ മൊബൈൽ മെസ്സേജ് ആയി ലഭിക്കുന്നതാണ്.
_____________________________
_____________________________
എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക. വീട്ടിലിരുന്ന് മൊബൈൽ വഴി തന്നെ ചെയ്യാവുന്നതാണ്. ആദ്യം കെ.എസ്.ഇ.ബി. യുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ശേഷം കോൺസുമെർ രെജിസ്ട്രേഷൻ എന്ന് കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും എന്റർ ചെയ്ത് കൊടുക്കുക. ശേഷം “വാലിഡേറ്റ്” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.


ഇപ്പോൾ ഓപ്പൺ ആയി വന്ന പുതിയ പേജിൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും എന്റർ ചെയ്ത് കൊടുക്കുക. ഇവിടെ കൊടുക്കുന്ന നമ്പറിലും മെയിൽ ഐഡിയിലും ആകും വിവരങ്ങൾ ലഭിക്കുന്നത്. താഴെ കാണുന്ന ഓപ്‌ഷനുകൾ മാർക്ക് ചെയ്ത് കൊടുക്കുക, അത് വഴി വൈദ്യുതി മുടങ്ങുന്നതും ബിൽ തുകയും ഇമെയിൽ ആയും മെസ്സേജ് ആയും ലഭിക്കുന്നതായിരിക്കും. 

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close