ഇനി ആക്ടീവ് അല്ലെങ്കിൽ ജി മെയിലിലെ വിവരങ്ങൾ ഡിലീറ്റ് ആകും; പുതിയ പോളിസിയുമായി ഗൂഗിൾ Google gamil

കൺസ്യൂമർ അക്കൗണ്ടുകളിൽ പുതിയ പോളിസി നടപ്പാക്കാനൊരുങ്ങി ഗൂഗിൾ. ഉപയോക്താക്കൾ രണ്ടു വർഷമായി ആക്ടീവ് അല്ലെങ്കിൽ ജി മെയിലിലും ഗൂഗിൾ ഡ്രൈവിലും ശേഖരിച്ച വിവരങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിൾ. അടുത്ത വർഷം ജൂൺ മുതലായിരിക്കും പുതിയ പോളിസി നടപ്പിലാക്കുക.

ജി മെയിൽ ഡ്രൈവ് ഫോട്ടോസ് എന്നിവയിൽ നിങ്ങളുടെ സ്‌റ്റോറേജ് രണ്ടു വർഷമായി ലിമിറ്റിന് പുറത്താണെങ്കിൽ ഗൂഗിൾ അത് ഡിലീറ്റ് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കണ്ടെന്റുകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് നോട്ടിഫിക്കേഷൻ നൽകുന്നതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് ആക്ടീവ് ചെയ്യാൻ നിശ്ചിത സമയത്തിനുള്ളിൽ ഗൂഗിൾ അക്കൗണ്ടുകൾ സന്ദർശിക്കണമെന്നാണ് നിർദ്ദേശം. 15 ജിബിയിൽ കൂടുതൽ സ്റ്റോറേജ് അനിവാര്യമാണെങ്കിൽ ഗൂഗിൾ വണ്ണിൽ പുതിയ സ്റ്റോറേജ് പ്ലാൻ എടുക്കാൻ കഴിയും. നൂറ് ജിബി മുതലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണെന്ന് കമ്പനി അറിയിച്ചു.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close