ഗൂഗിൾ പേയും ഫോൺപേയും ‘കുടുങ്ങി’, നിയന്ത്രിച്ച് യുപിഐ; ഇന്ത്യൻ ടെലികോം ചൈനാമയമെന്ന് സർക്കാർ

ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, പേടിഎം തുടങ്ങിയ, യുപിഐ പേമെന്റ് സേവനദാതാക്കളെ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് ഗൂഗിളും ഒരു പറ്റം അവലോകകരും രംഗത്തെത്തി. ഇന്ത്യയുടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഒരു തേഡ് പാര്‍ട്ടി ആപ് പ്രൊവൈഡറും 30 ശതമാനത്തിലേറെ യുപിഐ പേമെന്റ് ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചത്. ഇന്ത്യ ഇപ്പോഴും ഡിജിറ്റല്‍ പേമെന്റ് രീതിയുടെ ശൈശവ ഘട്ടത്തിലാണ്. ഈ സമയത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഗുണകരമാവില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്. ആളുകളെ ഇഷ്ടമുള്ളത് ഉപയോഗിക്കാന്‍ വിടണം എന്നാണ് അവര്‍ നടത്തിയ വിമര്‍ശനം. ഈ വാദത്തെ പിന്തുണച്ച് പല വിദഗ്ധരും എത്തിയിട്ടുണ്ട്. 

രാജ്യത്ത് യുപിഐ നിയന്ത്രിക്കുന്നത് എന്‍പിസിഐ ആണ്. അവരാണ് ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. എന്‍പിസിഐയുടെ തീരുമാനം രാജ്യത്തെ പല യുപിഐ പേമെന്റ് നടത്തുന്നവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ മേധാവി സജിത് ശിവാനന്ദന്‍ പറഞ്ഞു. ദൈനംദിന പണമടയ്ക്കലിന്‍ ഗൂഗിള്‍ പേ അടക്കം ഉപയോഗിക്കുന്നവരെ നേരിട്ടു ബാധിച്ചേക്കാവുന്ന ഒരു തീരുമാനമാണിത്. അത് കൂടുതല്‍ ആളുകള്‍ യുപിഐ സിസ്റ്റത്തിലേക്കു കടുന്നുവരുന്നതിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പേടിഎം, ഫോണ്‍പേ എന്നീ കമ്പനികള്‍ പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, ഇതൊരു ജിയോ അനുകൂല നീക്കമായിരിക്കാമെന്ന് ആരോപിക്കുന്നവരുമുണ്ട്.
അതേസമയം, യുപിഐ പേമെന്റ് സിസ്റ്റത്തിലെ അപകടങ്ങള്‍ പരിഗണിച്ച ശേഷമാണ് തങ്ങള്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്ന നിലപാടാണ് എന്‍പിസിഐ അറിയിച്ചത്. ഇപ്പോള്‍ 30 ശതമാനത്തിലേറെ പേമെന്റ് നടത്തുന്ന കമ്പനികള്‍ക്ക് അതു ഘട്ടംഘട്ടമായി താഴ്ത്തിക്കൊണ്ടുവരാന്‍ 2 വര്‍ഷം സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍, ചില കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു മാര്‍ക്കറ്റ് നിരീക്ഷകന്‍ പറഞ്ഞത്. ഇപ്പോള്‍ 30 ശതമാനത്തിലേറെ മാര്‍ക്കറ്റ് ഷെയര്‍ ഉള്ള കമ്പനികള്‍ക്ക് പുതിയ നിയമം അനുസരിക്കണമെങ്കില്‍ തങ്ങളുടെ കസ്റ്റമര്‍മാരെ നഷ്ടപ്പെടുകയോ, അല്ലെങ്കില്‍ അവര്‍ നടത്തുന്ന ചില പണമടയ്ക്കലുകള്‍ നടത്താതിരിക്കുകയോ വേണ്ടിവരും. ഇതിനാല്‍ തന്നെ പല കമ്പനികളുടെയും എക്‌സിക്യൂട്ടീവുമാര്‍ എന്‍പിസിഐ പ്രതിനിധികളെ നേരില്‍ കണ്ട് തങ്ങളുടെ ഉത്കണ്ഠ രേഖപ്പെടുത്തും.

അടുത്തിടെയാണ് ഫോണ്‍പേക്ക് 25 കോടി റജിസ്റ്റേഡ് ഉപയോക്താക്കളെ ലഭിച്ചത്. ഇവരില്‍ 10 കോടിയിലേറെ പേര്‍ എല്ലാ മാസവും പണമടയ്ക്കുന്നു. ഇവര്‍ ഓക്ടോബര്‍ മാസത്തില്‍ 835 യുപിഐ പണമടയ്ക്കലാണ് നടത്തിയിരിക്കുന്നത്. നിലവില്‍ ഫോണ്‍പേക്ക് 40 ശതമാനത്തിലേറെ മാര്‍ക്കറ്റ് ഷെയറാണ് ഉള്ളതെന്ന് പറയുന്നു. ഗൂഗിള്‍ പേക്ക് 67 ശതമാനം പ്രതിമാസ ഉപയോക്താക്കളാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 200 കോടിയിലേറെ യുപിഐ പണമടയ്ക്കലാണ് ഒക്ടോബര്‍ മാസത്തില്‍ നടന്നിരിക്കുന്നത്. ഏകദേശം 3.86 ലക്ഷം കോടി രൂപ ഈ രീതിയില്‍ കൈമാറിയിട്ടുണ്ട്. ഒരോ മാസവും യുപിഐ പേമെന്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വളര്‍ച്ച കാണാം.
എന്നാല്‍, എന്‍പിസിഐയുടേത് ഒരു സ്മാര്‍ട് നീക്കമാണെന്നാണ് ഭാരത്‌പേയുടെ സഹസ്ഥാപകന്‍ ആഷ്‌നീര്‍ ഗ്രോവര്‍ പറഞ്ഞത്. 20 ദശലക്ഷം ഉപയോക്താക്കളെ കിട്ടുന്നതോടെ വാട്‌സാപ് പേ ഏകദേശം 30 ശതമാനം മാര്‍ക്കറ്റ് വിഹിതം സമ്പാദിക്കും. ഗൂഗിള്‍ പേയും ഫോണ്‍പേയും 30 ശതമാനത്തിലേക്കു താഴും. ചുരുക്കിപ്പറഞ്ഞാല്‍ ഈ രംഗത്ത് ഒരു കമ്പനിയുടെ മേധാവിത്വം ഉണ്ടാവില്ല. അതിനാല്‍ തന്നെ എന്‍പിസിഐ ഇതു നല്ലതുപോലെ ചിന്തിച്ചു നടപ്പിലാക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപിനോട് ആദ്യ ഘട്ടത്തില്‍ പരമാവധി 2 കോടി പേരെ ഉള്‍പ്പെടുത്താനാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, റിലയന്‍സ് ജിയോയുടെ പേമെന്റ്‌സ് ബാങ്കിന് ഈ നീക്കം ഗുണകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിലയന്‍സ് ജിയോയ്ക്ക് ബാങ്ക് പെര്‍മിറ്റ് ഉണ്ട് എന്നതാണ് അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്. ബാങ്കിങ് ലൈസന്‍സ് സ്വന്തമാക്കിയ ജിയോ പേമെന്റ്‌സ് ബാങ്ക് തേഡ്-പാര്‍ട്ടി ആപ്പുകളുടെ വിഭാഗത്തില്‍ പെടുകയില്ല.
Read more:

ലോണ്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ CLICK HERE 

ബാങ്ക് ലോണെടുത്തവരും, എടുക്കാനുദ്ദേശിക്കുന്നവരും അറിയാൻ കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അറിഞ്ഞിരിക്കുക click mouse🖱️

മാതാവോ, പിതാവോ, അവർ രണ്ടുപേരുമോ മരണപ്പെട്ട, ഒന്ന് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപ മുതൽ 1000 രൂപ വരെ പഠന സഹായം click mouse

9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം click mouse🖱️

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close