ഗൂഗിള്‍ ക്രോമിലെ പുതിയ അപ്‌ഡേറ്റ്; രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാം battary life

ഗൂഗിള്‍ ക്രോമിലെ പുതിയ അപ്‌ഡേറ്റ്; രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാം
ഏറെ ജനപ്രീതിയുള്ള വെബ് ബ്രൗസറാണ് ഗൂഗില്‍ ക്രോം. എന്നാല്‍ നിങ്ങളുടെ ലാപ്‌ടോപ്പിലെ ചാര്‍ജ് 'കുടിച്ച് വറ്റിക്കുന്നതില്‍' ഈ ക്രോം ബ്രൗസറിന് വലിയ പങ്കുണ്ട്. ഏറെ കാലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരം കാണാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ക്രോമിന്റെ പുതിയ പുതിയ പരീക്ഷണം അതിന് വേണ്ടിയുള്ളതാണ്. ഇതുവഴി ലാപ്‌ടോപ്പിന്റെ ബാറ്ററി ദൈര്‍ഘ്യം രണ്ട് മണിക്കൂറെങ്കിലും അധികമായി ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ഈ അപ്‌ഡേറ്റ് ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്. 

ക്രോം ബ്രൗസറില്‍ ബാക്ഗ്രൗണ്ട് ടാബുകളിലെ ജാവ സ്‌ക്രിപ്റ്റ് ടൈമറുകളും ട്രാക്കറുകളും പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയാണ് ക്രോം ബ്രൗസറിലെ പുതിയ അപ്‌ഡേറ്റ് ഉര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നത്. എന്നാല്‍ യൂട്യൂബ് പ്ലേ ചെയ്യുമ്പോള്‍ ഈ രീതി അത്രത്തോളം വിജയകരമല്ലെന്ന് ദി വിന്‍ഡോസ് ക്ലബ് വെബ്‌സൈറ്റ് പറയുന്നു. 
എന്നാല്‍ ഈ അപ്‌ഡേറ്റ് അടുത്ത തന്നെ ഉണ്ടാവില്ല. നിലവില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത് ചിലപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയില്ലെന്നും വരാം. ഈ സംവിധാനം നിലവില്‍ വന്നാല്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള ബ്രൗസറുകളില്‍ നിന്നും മുന്നേറാന്‍ ക്രോം ബ്രൗസറിന് സാധിക്കും.
അതേസമയം പെട്ടന്നുള്ള പണമിടപാടുകള്‍ക്ക് വേണ്ടി ബയോമെട്രിക് ഒതന്റിക്കേഷന്‍ സംവിധാനം ക്രോം അപ്‌ഡേറ്റില്‍ എത്തിയേക്കും

OTHER POSTS:

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close