ബാങ്ക് അകൗണ്ടിലേക്ക് പണം balance account money receive

നമുക്ക് അറിയാം ഇന്ന് ലോകം മുഴുക്കെ തന്നെ കൊറോണ മഹാമാരിയുടെ ഭീതിയിലാണ് .കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഒക്കെ ആയി വളരെ അധികം പ്രയാസങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ചെറിയ ആശ്വാസമെന്നോണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുറേയധികം ഇളവുകളും പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് മാർച്ച് മുതൽ ആഗസ്ത് വരെയുള്ള വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

ഈ ആറുമാസക്കാലയളവിലെ കൃത്യമായിപറഞ്ഞാൽ കൂട്ട് പലിശ ഇനത്തിൽ ഈടാക്കിയ എല്ലാ തുകയും തിരിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്നെ തിരികെ നൽകാമെന്നാണ് പ്രസ്താവിച്ചത് .അങ്ങനെ വരുന്ന തുക നവംബർ മാസം 5 ആം തീയതി മുതൽ എത്തിത്തുടങ്ങുമെന്നാണ് സുപ്രീം കോടതി ബാങ്കുകളോട് പറഞ്ഞിരിക്കുന്നത്. 6,500 കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകളിലേക്ക് എത്തിപ്പെടുന്നത്.

ഈ പണം കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നൽകും.വളരെ തുച്ഛമായ തുകയായിരിക്കും അക്കൗണ്ട് ഉടമകൾക്ക് ഇതിലൂടെ ലഭിക്കുന്നത്. 2 കോടി വരെയുള്ള തുകയ്ക്ക് ഈ ഒരു കൂട്ട് പലിശ ഇനത്തിൽ വരുന്ന ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ബാങ്ക് വായ്‌പ ഉള്ളവർ ഒക്കെ തന്നെയും ഈ ഇനത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക.


1 Comments

  1. ഇത് വരെ 5 പൈസ പോലും എനിക്ക് കിട്ടിയിട്ടില്ല.

    മാത്രവുമല്ല ഓരോ മാസവും പ്രളയആശ്വാസത്തിന്റെ പേരിൽ ബാങ്കിൽ നിന്നും ചെറിയ തുക ഈടാക്കിയിട്ടുമുണ്ട

    ReplyDelete

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close