Play store ന് വിട: പേ ടിഎമ്മിന്റെ മിനി ആപ്പ്‌സ്റ്റോര്‍ Introducing - the Paytm Mini App Store. Empowering Indian developers to take their products to the masses, with Paytm.

ഇനി എല്ലാം ഇന്ത്യ നിർമ്മിക്കും
 ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേ ടിഎം മിനി ആപ് സ്റ്റോർ അവതരിപ്പിച്ചു. ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പർമാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേ ടിഎം പറയുന്നു. പ്ലേസ്റ്റോറിലെ ആപ്പുകളിൽനിന്ന് കമ്മീഷൻ ഇനത്തിൽ 30ശതമാനം തുക ഈടാക്കനുള്ള ഗൂഗിളിന്റെ തീരുമാനം ഈയിടെയാണ് പുറത്തുവന്നത്. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് സെപ്റ്റംബർ 18ന് താൽക്കാലികമായി പേ ടിഎം ആപ്പ് ഒഴിവാക്കിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. 
അതിനാൽ തന്നെ
ഡെക്കാത്തലോൺ, ഒല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കർ തുടങ്ങി 300ഓളം ആപ്പുകൾ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറിൽ ലഭ്യമായിട്ടുണ്ട്. ഗുഗിളിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ ആപ്പ് സ്റ്റോറുണ്ടാക്കുന്നകാര്യം ചർച്ചചെയ്യാൻ പേ ടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമയും 50ഓളം സ്റ്റാർട്ടപ്പ് ഉടമകളും ഒത്തുചേർന്നിരുന്നു. 

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close