ഒരു രാജ്യം ഒരു വൈദ്യുതി നിരക്ക്.


രാജ്യത്തെ ജനങ്ങളിൽ നിന്ന് വൈദ്യുതി ഉല്പാദന കമ്പനികൾ കൊള്ള ലാഭം കൊയ്യുന്നത് ഒഴിവാക്കാനും രാജ്യത്ത് മൊത്തമായി വൈദ്യുതിക്ക് ഒരേ നിരക്ക് ആക്കുന്നതിനും വേണ്ടി ‘ ഒരു രാജ്യം ഒരു വൈദ്യുതി നിരക്ക് ‘ എന്ന പദ്ധതി കേന്ദ്രസർക്കാർ നടപ്പിലാക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു രാജ്യം ഒരു വൈദ്യുതി നിരക്ക് എന്ന ആശയം ആണ് ഇപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

അതുകൊണ്ടുതന്നെ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി ബില്ലിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അമിത തുക ഈടാക്കി കൊള്ള ലാഭം കൊയ്യുന്ന വൈദ്യുതി വിതരണ കമ്പനികളുടെ പ്രവണത ഇല്ലാതാക്കാൻ ആകും. കേരളത്തിന് ആവശ്യമായ വൈദ്യുതി മുഴുവൻ ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഒരുക്കുന്നത്.

കേന്ദ്രം പവർഗ്രിഡ് വഴി 13,000 കോടി രൂപ ചിലവിട്ട് ഛത്തീസ്ഗഡിൽ നിന്ന് 6000 മെഗാവാട്ട് വൈദ്യുതി കൊണ്ടുവന്ന്, തമിഴ്നാടിന് 4000 മെഗാവാട്ടും, അതുപോലെ തന്നെ കേരളത്തിന് 2000 മെഗാവാട്ടും വൈദ്യുതി നൽകാനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പദ്ധതി. തമിഴ്നാട്ടിലെ അകലൂരിൽ നിന്ന് കേരളത്തിലെ മാടക്കത്തറയിലേക്കുള്ള പവർ ഹൈവേയും 220 വൈദ്യുതി സ്റ്റേഷനുകളും ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്
 
ഇതിലൂടെ മടക്കത്തറയിൽ എത്തുന്ന വൈദ്യുതിയുടെ കേരളത്തിൽ ലഭിക്കുന്ന വൈദ്യുതി 6200 മെഗാവാൾട്ടാകും. കേരളത്തിന് ആവശ്യമുള്ളത് 4000 മെഗാവാൾട്ടാകും. മിച്ചം ഉള്ള വൈദ്യുതിക്ക് ഇവിടെ ഉൽപ്പാദന ചെലവില്ല. പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പദ്ധതികളും വേണ്ട. ഇങ്ങനെ എത്തിക്കുന്ന വൈദ്യുതിയുടെ മേന്മയും വിതരണവും അന്താരാഷ്ട്ര നിലവാരത്തിൽ ആക്കുവാനും രാജ്യത്തെമ്പാടും ഒരേ വിലയിൽ വൈദ്യുതി നടപ്പിലാക്കാനും ആണ് സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്.

കരട് രേഖയുടെ രണ്ടാം അധ്യായത്തിലെ തുടക്കത്തിൽ പറയുന്നത് പ്രകാരം ഈ ഇടപാടിന്റെ ഉദ്ദേശം ഇവയാണ്. ഒന്നാമതായി വൈദ്യുതിയുടെ ഗുണമേന്മ, സുരക്ഷ, ആശ്രയത്വം, മറ്റു സേവനങ്ങൾ മെച്ചപ്പെടുത്തുക. രണ്ടാമതായി അഗ്രിഗേറ്റ് ടെക്നിക്കൽ ആൻഡ് കൊമേഷ്യൽ നഷ്ടങ്ങൾ സംബന്ധിച്ച് ആഗോള തലത്തിലുള്ള മാനദണ്ഡങ്ങൾ വരുത്തുക. മൂന്നാമതായി താങ്ങാനാവുന്ന വിലയിൽ വൈദ്യുതി വിതരണം ചെയ്യുക.
ഇതു മൂന്നും ജനങ്ങൾക്ക് നല്ലതും ചൂഷകാർക്ക് വിരുദ്ധവും ആണ്. വൈദ്യുതി ആക്ട് 2003ന്റെ 131 വകുപ്പിൽ ഈ വിതരണ സംവിധാനം സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് അവരുടെ ജനങ്ങൾക്ക് സഹായകരമാകുമെന്ന് തോന്നുന്നുവെങ്കിൽ ഈ പദ്ധതി സ്വീകരിക്കാവുന്നതാണ്. വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നവർക്ക് അധിക നിരക്ക് എന്ന സംവിധാനവും വ്യത്യസ്ത ടാരിഫും കേരളത്തിൽ മാത്രം നടക്കുന്ന കൊള്ളയാണ്.
പുതിയ സംവിധാനം നിലവിൽ വന്നാൽ ഈ പകൽക്കൊള്ള ഇല്ലാതാകും. രാജ്യം മുഴുവൻ ഒരേ താരിഫ് ആകും. ഇത്തരത്തിൽ പൊതുജനങ്ങൾക്ക് സഹായകമാകുന്നതാണ് ‘ ഒരു രാജ്യം ഒരു വൈദ്യുതി നിരക്ക് ‘ എന്ന ഈ പദ്ധതി.

1 تعليقات

  1. എന്നിട്ട് വേണം പെട്രോളിനും ഡീസലിനും കൂട്ടുന്നതുപോലെ എല്ലാ ദിവസവും വൈദ്യുതി നിരക്കും കൂട്ടിക്കൊണ്ടിരിക്കാൻ, ആദ്യം പറഞ്ഞതുപോലെ പെട്രോൾ 50ഒരു ലിറ്ററിനു 50രൂപയ്ക്കു കൊടുക്ക്, എന്നിട്ട് ബാക്കിയുള്ളത് പറഞ്ഞാൽ വിശ്വസിക്കാം

    ردحذف

إرسال تعليق

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close