ദൂരയാത്രയ്ക്കിടെ മൂത്രശങ്ക'യുണ്ടായാൽ കുടുങ്ങിയതുതന്നെ. ഇതിന് പരിഹാരവുമായി ആപ്പ് തയ്യാറാക്കുകയാണ് വിനോദസഞ്ചാര വകുപ്പ്. വകുപ്പിന്റെ ആപ്ലിക്കേഷനുകളുടെ ഭാഗമായി ശൗചാലയങ്ങൾ കണ്ടെത്താൻ സംവിധാനം ഒരുങ്ങുന്നു. ഈ ആപ്പിലൂടെ വഴിയിലെ ശൗചാലയങ്ങൾ കണ്ടെത്താനും അവയുടെ നിലവാരവും സ്ഥലത്തെക്കുറിച്ചുള്ള പൂർണവിവരവും ലഭിക്കും. Read more പരസ്യങ്ങളുടെ ശല്യമില്ലാത്ത, background play ചെയ്യാൻ കഴിയുന്ന അടിപൊളി യൂട്യൂബ് ആപ്പ് ഡൌൺലോഡ് ഫ്രീയായി ചെയ്യാം Click Mouse ശൗചാലയം സ്ഥിതിചെയ്യുന്നത് ഹോട്ടലിലാണോ, പെട്രോൾ പമ്പിലാണോ, മാളിലാണോ തുടങ്ങിയ വിവരങ്ങളും പ്രവർത്തനസമയവും ഇതിലുണ്ടാകും. ഇൻവിസ് മൾട്ടിമീഡിയ എന്ന ഐ.ടി. സൊല്യൂഷൻ കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. കമ്പനി നടത്തിയ സർവേയിൽ 1000 ശൗചാലയങ്ങൾ കണ്ടെത്തി. ഇതിൽനിന്ന് 750 എണ്ണമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
എൻ.എച്ച്., എം.സി. റോഡുകളിലായാണ് ഈ ശൗചാലയങ്ങൾ. ശൗചാലയം ഉപയോഗിച്ചശേഷം ആപ്പിൽ അവ റേറ്റ് ചെയ്യാം.
റേറ്റിങ് കൂട്ടാൻ ഉടമകൾ അവ വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആപ്പിന്റെ രണ്ടാംഘട്ടത്തിൽ ബസ്സ്റ്റാൻഡുകളിലെയും റെയിൽവേസ്റ്റേഷനിലെയും ശൗചാലയങ്ങളും ഉൾപ്പെടുത്തും.
ആൻഡ്രോയ്ഡിലും ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും.
PREVIOUS POST
Post a Comment