ഗൂഗ്ൾ മാപ്പിന് പുതിയ അപ്‌ഡേറ്റുകൾ Google map update

 ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ട് ഗൂഗിൾ മാപ്പ്സ്. ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ലൈവ് വ്യൂ ഫീച്ചറിൽ ലഭിക്കുന്നത്. ഉപയോക്താവ് ലൈവ് വ്യൂ മോഡിൽ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പടെയുള്ള വിവരങ്ങൾഫോണിൽ ലഭിക്കുമെന്നാണ് ഫീച്ചറിന്റെ സവിശേഷത. ലക്ഷ്യസ്ഥാനത്തിൽ എത്തുവാൻ ഉപയോക്താവിന് എത്ര ദൂരം സഞ്ചരിക്കണമെന്നും ഏത് വഴിയാണ് സ്വീകരിക്കേണ്ടത് എന്ന വിവരങ്ങളും ഫീച്ചറിൽ ലഭിക്കും. കൂടാതെ പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവ കണ്ടുപിടിക്കാനുംഇനി മുതൽഫീച്ചറിന് കഴിയും. ആംസ്റ്റർഡാം, ബാങ്കോക്ക്, ബെർലിൻ, ബുഡാപെസ്റ്റ്, ദുബായ്, ഫ്ലോറൻസ്, ഇസ്താംബുൾ, ക്വാലാലംപൂർ, ക്യോട്ടോ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മാഡ്രിഡ്, മിലാൻ, മ്യൂണിച്ച്, ന്യൂയോർക്ക്, എന്നീ മഹാ നഗരങ്ങളിൽ ഐഓഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലൈവ് ആയിട്ട് കാണാനുള്ള സൗകര്യം വരും കാലങ്ങളിൽ ഗൂഗിൾ ഏർപ്പെടുത്തും എന്നാണ് റിപോർട്ടുകൾ പറയുന്നത്. നിലവിൽ ഗൂഗിളിന്റെ പിക്സെൽ ഫോണുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close