മൂന്ന് മാസത്തിനുള്ളിൽ 3 കോടിയിലധികം ഡൗൺലോഡുകൾ നേടി ചിങ്കാരി ആപ്പ്
മൂന്ന് മാസത്തിനുള്ളിൽ 3 കോടിയിലധികം ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നേടിയെന്ന് അവകാശപ്പെട്ട് ഇന്ത്യൻ നിർമിത ഷോർട് വിഡിയോ ഷെയറിംഗ് പ്ലാറ്റഫോമായ ചിങ്കാരി ആപ്പ്. ഇന്ത്യയിൽ ടിക് ടോക്കിനും മറ്റ് ചൈനീസ് ആപ്ലിക്കേഷനുകൾക്കും നിരോധനം ഏർപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ 3.5 ദശലക്ഷത്തിലധികം ആളുകൾ ചിങ്കാരി ആപ്പ് ഡൌൺലോഡ് ചെയ്തിരുന്നു.
ഞങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച ഓഡിയോ, വീഡിയോ എഡിറ്റിംഗ് ടൂളുകളാണ് നൽകിയത് എന്ന് ആപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ സുമിത് ഘോഷ് പറഞ്ഞു. വീഡിയോ തയ്യാറാക്കുമ്പോൾ മികച്ച വിഷ്വൽ ഇഫക്റ്റുകൾക്കായി ഇന്ത്യൻ ഫിൽട്ടറുകളും നൽകിയതോടെ മികച്ച പ്രകടനമാണ് നടത്താൻ കഴിഞ്ഞത്. കൂടാതെ അതി നൂതനമായ എആർ ഫിൽറ്ററുകളും ആളുകൾ ഇഷ്ടപ്പെടുന്ന കൂടുതൽ രസകരമായ വീഡിയോ എഡിറ്റിംഗ് സവിശേഷതകളും ആപ്പിന് വരും കാലങ്ങളിൽ വരുന്നതോടെ ചിങ്കാരി വിപണിയിൽ കത്തികയറും എന്നും ഘോഷ് പ്രതീക്ഷിക്കുന്നു.
നിലവിൽ 18 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ചിങ്കാരി ഉപയോഗിക്കുന്നവരിൽ ഏറ്റവും കൂടുത. ഇംഗ്ലീഷും സ്പാനിഷും ഒഴിച്ച് ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, ഒഡിയ, തെലുങ്കു എന്നീ 10 പ്രാദേശിക ഭാഷകളിൽ ചിങ്കാരി ആപ്പ് ഇപ്പോൾ ലഭ്യമാണ്.
ഇന്ത്യയ്ക്ക് പുറമെ യുഎഇ, യുഎസ്, കുവൈറ്റ്, സിംഗപ്പൂർ, സൗദി അറേബ്യ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളിൽ ആപ്ലിക്കേഷൻ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു
Download app
Download app
Post a Comment