വഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നുവെന്നതു വ്യാജപ്രചാരണമാണെന്നും നിയമങ്ങളിൽ മാറ്റമില്ലെന്നും മോട്ടർ വാഹനവകുപ്പ്. വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല:
അലോയ് വീലുകൾ
വാഹനത്തിനു പുറത്തേക്കു തള്ളിനിൽക്കുന്ന അലോയ് വീലുകൾ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളിൽ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നതിനു തടസ്സമില്ല.
ക്രാഷ് ബാറുകൾ
മുൻവശത്തും പിന്നിലും വാഹനത്തിന്റെ ബംപറിൽ ബുൾബാറുകൾ, ക്രാഷ് ബാറുകൾ ഘടിപ്പിക്കുന്നതു നിയമവിരുദ്ധമാണ്.
ഗ്ലാസുകളിൽ കൂളിങ് പേപ്പർ
വാഹനത്തിന്റെ മുൻ–പിൻ ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകൾ ആകാം. എന്നാൽ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കർ പാടില്ല.
RELATED POSTS: അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️
ഗ്ലാസുകളിൽ കർട്ടൻ
സർക്കാർ വാഹനം ഉൾപ്പെടെ ഒരു വാഹനത്തിലും കർട്ടൻ പാടില്ല. സെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികൾക്കു സെക്യൂരിറ്റിയുടെ ഭാഗമായി കർട്ടൻ ഉപയോഗിക്കാം.
സ്റ്റിക്കർ
ഡോക്ടർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകൾ അനുവദനീയമാണ്. എന്നാൽ മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വലിയ സ്റ്റിക്കർ അനുവദിക്കില്ല. സർക്കാരിന്റെ ബോർഡ് അനുവാദമില്ലാതെ വയ്ക്കാൻ പാടില്ല.
നമ്പർ പ്ലേറ്റ്
വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്പർ പ്ലേറ്റുകൾ. 2019 ഏപ്രിൽ 1 മുതൽ പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റാണ്. അതു മാറ്റാൻ പാടില്ല.
സൈലൻസർ
വാഹനങ്ങളിൽ കമ്പനികൾ ഘടിപ്പിച്ചു വിടുന്ന സൈലൻസർ മാത്രമേ പാടുള്ളൂ.
ഹെഡ് ലൈറ്റുകൾ
50–60 വാട്സ് വെളിച്ചത്തിൽ കൂടാൻ പാടില്ല. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.
വാഹനങ്ങളുടെ നിറം മാറ്റം
വാഹനങ്ങളുടെ നിറം മാറ്റുന്നതിനു തടസ്സമില്ല. മാറ്റം വരുത്തിയ ശേഷം ആർടി ഓഫിസിൽ അറിയിക്കുകയും പരിവാഹൻ സൈറ്റിൽ ഫീസടയ്ക്കുകയും ആർസി ബുക്കിൽ നിറം രേഖപ്പെടുത്തുകയും വേണം.
RELATED POSTS: ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click
സീറ്റ് മാറ്റാം
ജീപ്പ് പോലുള്ള വാഹനങ്ങൾക്കു ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകൾ മാറ്റം വരുത്താം. ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം. കാറുകളിലും മറ്റും സീറ്റുകൾ മാറ്റി സ്ഥാപിക്കാം. ഡ്രൈവിങ് സീറ്റും അതിന്റെ ഇടതു വശത്തുമുള്ള സീറ്റുമൊഴികെ ഏത് സീറ്റും മാറ്റുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യാം. കമ്പനി പറഞ്ഞിട്ടുള്ളതിൽ കൂടുതൽ സീറ്റ് പാടില്ല.
വാഹന രേഖകൾ
വാഹനങ്ങളുടെ രേഖകൾ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. ലൈസൻസിന്റെയും വാഹനങ്ങളുടെ ആർസി ബുക്കിന്റെയും ഡിജിറ്റൽ കോപ്പികൾ എംപരിവാഹൻ സോഫ്റ്റ്വെയറിൽ നിന്നു ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. എംപരിവാഹൻ ആപ്പിൽ ഇതു ലഭ്യമാണ്.
പരിശോധനയും പിഴയും ഓൺലൈനായി
വാഹന പരിശോധനയും പിഴയും ഡിജിറ്റലായതോടെ പിടികൂടുന്ന ഓഫിസർക്ക് അതിൽ ഇളവോ വിട്ടുവീഴ്ചയോ സാധിക്കില്ല. റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ്്വെയറാണു നിശ്ചയിക്കുക. അതിന്റെ സന്ദേശം വാഹന ഉടമയുടെ മൊബൈലിലേക്കു ചെല്ലും. പിഴ ഓൺലൈനായി അടയ്ക്കാം.
3 ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. പിഴയടച്ചില്ലെങ്കിൽ വെർച്വൽ കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹന കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല. മുൻകാലങ്ങളിൽ വാഹനത്തിൽ ഏതുതരം മാറ്റത്തിനും 500 രൂപ മാത്രമായിരുന്നു പിഴ. പുതിയ നിയമ പ്രകാരം ഓരോ മാറ്റത്തിനും 5000 രൂപ വീതമാണു പിഴ.
അപ്പീൽ എങ്ങനെ
വാഹനത്തിനു പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്കു ആർടിഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാൻ ആർടിഒയ്ക്ക് അധികാരമുണ്ട്.
JOIN GROUP👇
https://chat.whatsapp.com/InDCcZfvLTcDvJWWpV0yJB
Post a Comment