കോവിഡ്-19 വ്യാപിക്കുന്നതു തടയാന്‍ വൃത്തിയുടെയും വൃത്തിയാക്കലിന്റെയും പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും മതിയാവില്ല. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങളെ ബാധിച്ചുകഴിഞ്ഞ ഈ രോഗത്തിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിവിധി അതു വരാതിരിക്കാന്‍ ശ്രദ്ധിക്കലാണെന്ന് മിക്കവര്‍ക്കും അറിയാം. സമീപകാല ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത തരത്തില്‍ എല്ലാവരും രോഗപ്രതിരോധത്തിനായി അടച്ചിട്ട ശേഷം പുറത്തിറങ്ങി തുടങ്ങുകയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഇത് വ്യാപനം വര്‍ധിപ്പിക്കും.
സാമൂഹിക അകലംപാലിക്കലും, മാസ്‌ക് ധരിക്കലും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ വൃത്തിയാക്കുന്നതും എല്ലാം ഗുണം ചെയ്യും.
ഒഴവാക്കാനാകാത്ത കാര്യമാണെങ്കില്‍ മാത്രം എത്ര അടുത്തയാളാണെങ്കിലും നേരിട്ടു കാണാന്‍ ശ്രമിക്കാതിരിക്കുക എന്നതും മനസില്‍ വയ്ക്കാം. എന്നാല്‍, ഇതിനെല്ലാം പുറമെ കോവിഡ് കാല പ്രതിരോധത്തിനെന്ന പേരില്‍ ചില ഉപകരണങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ചിലത് നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍, അവയുടെ ഉപയോഗം പുതിയ കാലത്തിന് കൂടുതല്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. ഇവയില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായവയും ഉണ്ടാകാം.
∙ യുവി ലൈറ്റ് സാനിറ്റൈസര്‍ ബാര്‍
അള്‍ട്രാവൈലറ്റ് രശ്മി അഥവാ യുവി ലൈറ്റിന്റെ വൃത്തിയാക്കാനുള്ള കഴിവ് നേരത്തെ മുതല്‍ വിശ്വസിച്ചു വന്ന ഒന്നാണ്. കൊറോണാവൈറസ് വ്യാപനം തുടരുമ്പോള്‍ പലതരം യുവി ഉപകരണങ്ങളും കളം നിറയുകയാണ്.
ഏകദേശം 1,000 മുതല്‍ 2,000 രൂപ വരെ നല്‍കിയാല്‍ വാങ്ങാവുന്ന ഒരു കൊച്ചുപകരണമാണ് യുവി സാനിറ്റൈസര്‍ ബാര്‍. ഒരറ്റത്ത് യുവി ലൈറ്റ് പിടിപ്പിച്ച ഇവ കൊച്ചു സ്റ്റിക്കുകളുടെ രൂപത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. വൃത്തിയാക്കാനുള്ള സാധനത്തിന് അല്ലെങ്കില്‍ പ്രതലത്തിനു നേരെ ഇതു തിരിച്ചുപിടിച്ച് യുവി ലൈറ്റ് പ്രകാശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ചെയ്യാവുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവയ്ക്ക് സൂക്ഷ്മജീവികളെ കൊല്ലാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്. ഉദാഹരണം പറഞ്ഞാല്‍ ഡെയ്‌ലി ഓബ്ജക്ട്‌സ് വീല്‍ഡ്-യുവി-സി പോക്കറ്റ് സ്‌റ്റെറിലൈസര്‍ അത്തരത്തിലൊന്നാണ്. 2,199 രൂപ വിലയിട്ടിരിക്കുന്ന ഈ ഉപകരണത്തിന് 99.9 ശതമാനം സൂക്ഷ്മ ജീവികളെയും കൊല്ലാനുള്ള കഴിവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുറമെ നിന്ന് ഓരാള്‍ കൊണ്ടുവന്നു വച്ചിട്ടുപോയ സാധനങ്ങളും മറ്റു സംശയാസ്പദമായ പ്രതലങ്ങളും ഇത്തരം ഉപകരണങ്ങള്‍ കൊണ്ട് ശുദ്ധീകരിക്കാനായേക്കും.
∙ യുവി സാനിറ്റൈസര്‍ ബോക്‌സ്
യുവി ലൈറ്റ് സാനിറ്റൈസര്‍ ബാറുകളുടേതു പോലെയുള്ള പ്രവര്‍ത്തനമാണ് യുവി ലൈറ്റ് സാനിറ്റൈസര്‍ ബോക്‌സിന്റേതും. എന്നാല്‍, ഏതെങ്കിലും ഒരു പ്രതലത്തിലേക്ക് ലൈറ്റടിക്കുന്നതു പോലെയല്ലാതെ സ്മാര്‍ട് ഫോണ്‍ പോലെയുള്ള ചെറിയ ഉപകരണ കിടത്തി യുവി രശ്മിയില്‍ കുളിപ്പിച്ചെടക്കാന്‍ അനുവദിക്കുന്ന കൊച്ചുപെട്ടികളാണ് യുവി സാനിറ്റൈസര്‍ ബോക്‌സുകള്‍. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫോണുകളെയും മറ്റും യുവി സ്‌നാനം നല്‍കാമെന്നാണ് അവകാശവാദം. ഫോണുകള്‍, സ്മാർട് ഫോണുകള്‍, ചാവികള്‍ തുടങ്ങി പുറത്തുകൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്ന ഉപകരണങ്ങളെ ഇത്തരത്തില്‍ വൃത്തിയാക്കുന്ന രീതി വ്യാപകമാകുകയാണ്. പുറത്തുവച്ച് ഉപയോഗിക്കേണ്ടി വന്ന ഫോണുകളും മറ്റും മണിക്കൂറുകള്‍ മാറ്റിവയ്ക്കുന്നതോ അവയെ അണുമുക്തമാക്കുന്നതോ ആണ് ഉചിതം എന്നാണ് പറയുന്നത്.
വലിയ ആഢംബരമില്ലാത്ത ഇത്തരം ഉപകരണങ്ങള്‍ 2,000-4,000 രൂപ വിലയ്ക്കുള്ളില്‍ വാങ്ങാം. ഇത്തരത്തിലുള്ള ചില ഉപകരണങ്ങള്‍ക്ക് അധിക ഫങ്ഷണാലിറ്റിയും ഉണ്ട്. ഉദാഹരണത്തിന് നിക്കാ (Nykaa) കമ്പനിയുടെ യുവി പോര്‍ട്ടബിൾ സാനിറ്റൈസര്‍ ബോക്‌സിന് വയര്‍ലെസ് ചാര്‍ജറായും ഉപയോഗിക്കാം. ഇതിന് 3,200 രൂപയാണ് വില. ചിലതിന് ആരോമ തെറാപ്പി ചെയ്ംബറും, ഓസോണ്‍ ഡിസ് ഇന്‍ഫക്റ്റന്റ് ചെയ്ംബറും ഉണ്ടായിരിക്കും.
∙ പള്‍സ് ഓക്‌സിമീറ്റര്‍
ശരീരത്തിലെ ഓക്‌സിജന്റെ അളവു കുറയുന്നത് കോവിഡ്-19 ബാധയുടെ ലക്ഷണമാകാം. ഇതു നേരത്തെ തിരിച്ചറിയുക വഴി വേഗം ചികിത്സ തുടങ്ങാം. അധികം വലുപ്പത്തില്‍, വഴിമുടക്കികളായി വീട്ടില്‍ ശല്യമാകുന്ന ഉപകരണങ്ങളല്ല- മറിച്ച് നന്നെ വലുപ്പക്കുറവുള്ള ഇവ എവിടെയും സൂക്ഷിക്കാം. ഇപ്പോള്‍ 500 മുതല്‍ 1,000 രൂപ വരെ നല്‍കിയാല്‍ ഇത്തരത്തിലൊന്ന് സ്വന്തമാക്കാം. നിങ്ങളുടെ കൈവിരലിലേക്ക് പല തരത്തിലുള്ള പ്രകാശ രശ്മികള്‍ കടത്തിവിട്ടാണ് പള്‍സ് ഓക്‌സിമീറ്റര്‍ വിരലുകളുടെ അറ്റത്തേക്ക് ഓക്‌സിജന്‍ എത്തുന്നതെന്നു ടെസ്റ്റു ചെയ്യുന്നത്.
∙ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍
അണ്‍ലോക് പ്രക്രീയയിലേക്ക് കടന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പലരും വീട്ടിലേക്ക് പലതരം സഹായങ്ങള്‍ക്കായി ആളുകളെ വിളിക്കുന്നു. വീട്ടു സഹായത്തിനെത്തുന്നവര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ അങ്ങനെ പലരുടെയും സഹായം തേടും. അവര്‍ മാസ്‌ക് അണിഞ്ഞിട്ടുണ്ടെങ്കിലും, സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കുന്നുണ്ടെങ്കിലും വലിയൊരു പരിധിവരെ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കില്ല. എന്നാല്‍, അധിക മുന്‍കരുതല്‍ എടുക്കുന്നയാളാണ് നിങ്ങളെങ്കില്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി സൂക്ഷിക്കുന്നത് ഗുണകരമായേക്കാം.
വരുന്നയാളുടെ ശരിരോഷ്മാവ് പരിശോധിച്ച ശേഷം, പനിയുണ്ടെന്നു കണ്ടാല്‍, മറ്റൊരിക്കല്‍ വന്നാല്‍ മതിയെന്ന് അവരോട് ശാന്തമായി പറഞ്ഞു മനസിലാക്കി വിടാം. ഇത് ഉപയോഗിച്ച ശേഷം കൈ സാനിറ്റൈസു ചെയ്യുകയും ഉപകരണം, യുവി സാനിറ്റൈസര്‍ ബാര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നതും ഉപകരിച്ചേക്കാം.
∙ ഇലക്ട്രോണിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍
പുറത്തുപോയി വരുമ്പോള്‍ ഉപയോഗിക്കാനും, വീട്ടില്‍ വരുന്നവര്‍ക്ക് ഉപയോഗിക്കാനുമായി കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കേണ്ടാത്ത ഇക്ട്രോണിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ പിടിപ്പിക്കാം.
🌐 _Techലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ ദിവസവും ലഭിക്കുവാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ...
Post a Comment