ചാറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?

ചാറ്റ് ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. വെറുമൊരു ടൈം പാസ്സിന് ചാറ്റുന്നവർ മുതൽ ഒഫീഷ്യൽ കാര്യങ്ങൾ വരെ ചർച്ച ചെയ്യുന്നവർ ഉണ്ട് ഇക്കൂട്ടത്തിൽ. നേരിട്ട് കണ്ട് മിണ്ടുന്നതിനേക്കാൾ പലർക്കുമിഷ്ടം ചാറ്റ് ചെയ്ത് സംസാരിക്കാൻ ആണ്. ചാറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതും അതേ സമയം ചാറ്റ് രസകരമാക്കുന്നതിനും ചില വിദ്യകൾ ഉണ്ട്. ആ വിദ്യകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. RELATED POSTS: വാട്ട്സപ്പിൽ പ്രചരിക്കുന്ന സ്റ്റാറ്റസിലൂടെ പണം നേടാം എന്ന മെസേജിന്റെ സത്യാവസ്ഥ എന്ത്?

വെറുമൊരു ‘hi’ അയ്ക്കുന്നതിന് പകരം ‘hi, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ?’ എന്ന് ചോദിക്കുക. സൗഹൃദങ്ങൾ തമ്മിൽ ആകുമ്പോൾ ഇത്തരം ഫോർമാലിറ്റിയുടെ ആവശ്യമേ ഇല്ല.

ഒരാൾ എന്തെങ്കിലും കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ‘mmm, aaa, kkk’ എന്നീ വാക്കുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം വാക്കുകൾ സംഭാഷണം തുടർന്ന് പോവാൻ സഹായിക്കുന്നില്ല. ഒരാളോട് സംസാരിക്കുമ്പോൾ 100% നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർക്ക് തോന്നുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ മറുപടി.

പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയം ആവസാനിച്ചാൽ സംഭാഷണം തുടരാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രണ്ടുപേർക്കും ഇഷ്ടമുള്ള വിഷയം നമ്മൾ തന്നെ തിരഞ്ഞെടുക്കുക.

അവർ ചാറ്റ് ചെയ്യുന്ന വിഷയം നിങ്ങൾക്ക് മടുപ്പ് ഉണ്ടാക്കുന്നതാണെങ്കിൽ രസകരമായ വിഷയങ്ങളിലേക്ക് സംഭാഷണത്തെ വഴി തിരിച്ച് വിടുക.

ചിലർ വെറുമൊരു സംഭാഷണത്തിന് മാത്രമായിരിക്കില്ല, സങ്കടമുള്ള സമയങ്ങളിൽ ഒരു താങ്ങിന് വേണ്ടിയും മിണ്ടുന്നവർ ഉണ്ട്. ആ സമയങ്ങളിൽ നമുക്ക് എന്ത് തിരക്കുണ്ടെങ്കിലും അവർ പറയുന്ന കാര്യങ്ങൾ കേൾക്കുകയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. അവരെ വേദനിപ്പിക്കാത്ത രീതിയിൽ, അവരെ സപ്പോർട്ട് ചെയ്ത് കൊണ്ട് സംസാരിക്കുക.

എല്ലാ ദിവസവും എല്ലാ നേരവും മിണ്ടുന്നതിന് പകരം ഇടക്കൊക്കെ കുറച്ച് സമയം മിണ്ടാതിരിക്കുക. അതെന്തിനാ എന്നല്ലേ, പറയാം. നമ്മൾ എപ്പോഴും മിണ്ടിയാൽ   നമുക്ക് ഒരു വില ഉണ്ടാവുകയില്ല. ഒന്നില്ലേലും നമ്മളും മനുഷ്യന്മാരല്ലേ. എന്നിരുന്നാലും നമുക്ക് അയക്കുന്ന മെസ്സേജിന് അപ്പോൾ തന്നെ റിപ്ലൈ നൽകാനും ശ്രമിക്കണം. ബന്ധങ്ങൾക്കിടയിൽ ജാഡയ്ക്ക് സ്ഥാനമുണ്ടോ ? ഇല്ല.

എപ്പോഴും ടെക്സ്റ്റ് മെസേജുകൾ അയക്കാതെ ശബ്ദ സന്ദേശങ്ങളോ ഇമോജിയോ സ്റ്റിക്കറുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചാറ്റുകൾ എപ്പോഴും രസകരമായിരിക്കണം.
■■■■■■■◆◆◆◆◆◆◆■■■■■■■■■
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്ക് 
ചെയ്യുക FACEBOOK PAGE LINK
ഇതു പോലുള്ള ടെക് അറിവുകൾ നിരന്തരം ലഭിക്കാൻ   +916235684313    
വാട്സാപ്പ് നമ്പർ നിങ്ങളിടെ ഗ്രൂപ്പിൽ ചേർക്കുക
ഷെയർ ചെയ്യുമല്ലോ....

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close