എംആധാര്‍ ആപ്പ്;ആധാര്‍ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

ആധാർ കാർഡ് സ്ഥിരം കൈയിൽ കരുതുന്നതിനു പകരം നിങ്ങളുടെ സ്മാർട്ട്ഫോണിൽ എംആധാർ ആപ്പ് ഡൗൺലോഡു ചെയ്യാം. വിവരങ്ങളുടെ സുരക്ഷയേപ്പറ്റി ഭയപ്പെടേണ്ടതില്ല.

ഹൈലൈറ്റ്:
ആധാർ നമ്പർ, പേര്, ജനനതീയതി തുടങ്ങി എല്ലാ വിവരങ്ങളും എംആധാർആപ്പിലും ലഭ്യമാണ്.
ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ലോക്കു ചെയ്യാനാകും എന്നതിനാൽ വ്യക്തി വിവരങ്ങൾ ചോരാൻ ഇടയില്ല.
ഉപഭോക്താക്കൾക്ക് ഇകെവൈസി രേഖ ഡൗൺലോഡു ചെയ്യാനും എളുപ്പത്തിൽ അഡ്രസ് അപ്ഡേറ്റു ചെയ്യാനുമൊക്കെ ആപ്പ് ഉപയോഗിക്കാം.
നിങ്ങൾക്ക് പണം കൈമാറാനും, ബില്ല് അടക്കാനും ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല ഈ ആപ്പ് മതി  Download Click here
സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ സേവനങ്ങൾക്കും അംഗീകൃത തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാര്‍കാര്‍ഡ് അത്യാവശ്യമാണ്. ആധാര്‍ കാര്‍ഡ് എപ്പോളും കൈയിൽ കരുതാൻ ബുദ്ധിമുട്ടാണെങ്കിൽ വിഷമിക്കേണ്ട. ഇപ്പോൾ എം ആധാര്‍ ആപ്ലിക്കേഷൻറെ പരിഷ്കരിച്ച പതിപ്പിലൂടെ ഒറ്റ വിരൽത്തുമ്പിൽ എല്ലാ വിവരങ്ങളും ലഭ്യമാകും.
കറന്റ് ബില്ല് നമ്മുടെ മൊബൈലിൽ കണക്ക് കൂട്ടാം click mouse🖱️
ആധാര്‍ നമ്പറിനൊപ്പം, പേര്, ജനനതീയതി തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാണ്. വ്യക്തി വിവരങ്ങൾക്കായി മൈ ആധാര്‍ സെക്ഷൻ എന്ന പ്രത്യേക വിഭാഗം തന്നെയുണ്ട്. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ സേവനങ്ങൾ ലഭ്യമാണ്.
ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതം
യൂഐഡിഎഐ തന്നെയാണ് എംആപ്പ് സേവനങ്ങളും ലഭ്യമാക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ബയോമെട്രിക് വിവരങ്ങൾ ലോക്കു ചെയ്യാൻ സംവിധാനമുള്ളതിനാൽ വ്യക്തിവിവരങ്ങൾ സുരക്ഷിതമായിരിക്കും എന്നതാണ് പ്രധാന സവിഷേഷതകളിൽ ഒന്ന്. എംആപ്പ് ഉപഭോക്താക്കൾക്ക് ഏതു സമയത്തും ആധാര്‍ കാര്‍ഡ് ഡൗൺലോഡു ചെയ്യാനും ഇകെവൈസി രേഖ ഡൗൺലോഡു ചെയ്യാനും അഡ്രസ് അപ്ഡേറ്റു ചെയ്യാനുമൊക്കെയാകും.
നമ്മുടെ ജനന തിയ്യതി അറബിയിൽ കണ്ടെത്താം click here 
വ്യക്തിഗത ആധാ‍ര്‍ സേവനങ്ങൾ ലഭിക്കുന്നതിനായി എംആധാര്‍ ആപ്പിൽ ആധാര്‍ പ്രൊഫൈൽ രജിസ്റ്റര്‍ ചെയ്താൽ മതിയാകും. റെയിൽവേ യാത്രാ സമയത്തും എം ആപ്പ് സഹായകരമാകും. ആധാര്‍ കാര്‍ഡ് ഇല്ലാതെ തന്നെ ഐഡൻറിറ്റി പ്രൂഫ് എന്ന നിലയിൽ ആധാര്‍ വിവരങ്ങൾ ബോധ്യപ്പെടുത്താൻ ആകും എന്നതു തന്നെയാണു മെച്ചം.
എന്നാൽ ഓഫ് ലൈനായി എംആധാർ ആപ്പ് പ്രവർത്തിക്കില്ല. യുഐഡിഎഐ വിവരങ്ങൾ അപ്ലോഡു ചെയ്യാനും മറ്റു സേവനങ്ങൾക്കും ഇൻറർനെറ്റ് കണക്ഷൻ കൂടിയേ തീരൂ. ഒപ്പം തന്നെ ഫോൺ നമ്പർ യുഐഡിഐയയിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്നതും പ്രധാനമാണ്.
Download Madhar app

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close