വീണ്ടും ഞെട്ടിക്കുന്ന മൈലേജുമായി ബജാജ് പ്ലാറ്റിന bajaj platina 2020

ഇരുചക്ര വാഹനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ മൈലേജ് തരുന്ന ഒരു വാഹനമാണ് ബജാജ് പ്ലാറ്റിന. 2006 ൽ ആണ് പ്ലാറ്റിനയെ ബജാജ് ഇന്ത്യൻ വാഹന വിപണിയിലേക്ക് എത്തിച്ചത്. ഇതു പ്രതീക്ഷിച്ചതിലും അപ്പുറം വിജയകരമായി തീരുകയും ചെയ്‌തിരുന്നു. വിപണിയിൽ ഈ വാഹനത്തിനു നിരവധി ആവശ്യക്കാരും ഉണ്ടായി. മികച്ച ഇന്ധനക്ഷമത ഉള്ളതിനാൽ തന്നെ മറ്റു ബ്രാൻഡുകളിലുള്ള വാഹനങ്ങളെ സംബന്ധിച്ചു പ്ലാറ്റിന സാധാരണക്കാരനു വളരെ അധികം സഹായകരമായി. ഇപ്പോൾ ബജാജ് പ്ലാറ്റിനയുടെ പുതിയ എച് ഗിയർ എന്ന മോഡലിനെ എത്തിച്ചിരിക്കുകയാണ് ഈ ബൈക്കിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

പഴയ പ്ലാറ്റിനയിൽ നിന്നും പുതിയ പ്ലാറ്റിനയിലേക്ക് എത്തിയപ്പോൾ ആകർഷകമായ നിരവധി മാറ്റങ്ങളാണ് ബജാജ് കൊണ്ട് വന്നിരിക്കുന്നത്. പ്ലാറ്റിനയുടെ പഴയ 100 സി സി എൻജിനിൽ നിന്നും പുതിയ മോഡലിൽ 110 സി സി എൻജിൻ ആക്കി മാറ്റിയിരിക്കുകയാണ്. ഇത് കാര്യമായ പെർഫോമൻസിലും പവറിലും വെത്യാസം കൊണ്ട് വന്നു. 8.5 B H P പവറും 9.81 ന്യൂട്രൽ മീറ്റർ ടോർക്കുമാണ് വാഹനത്തിനു നൽകിയിരിക്കുന്നത്.

അങ്ങനെ പഴയ മോഡലിൽ നിന്നും ഏകദേശം 0.2 എച് പി പവർ പുതിയ വാഹനത്തിനു കൂടുതലുമാണ് . BS 6 ന്റെ എഞ്ചിനുമായി വേണ്ടപ്പെട്ട പല മാറ്റങ്ങളും ഈ വണ്ടിയിൽ വന്നിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കടകം തന്നെയാണ്. എൻജിൻ പോലെ തന്നെ വലിയൊരു മാറ്റം വണ്ടിയുടെ ഗിയർ ബോക്‌സിലും വരുത്തിയിട്ടുണ്ട്. ഗിയർ ബോക്‌സിൽ അകെ അഞ്ചു ഗിയർ ആണ് നൽകിയിരിക്കുന്നത്. അഞ്ചു ഗിയറിൽ സ്പെഷ്യൽ ആയി അഞ്ചാമത്തെ ഗിയറിൽ ഒരു എച് ഗിയർ അഥവാ ഒരു ഹൈവേയ് ഗിയർ ആണ് നൽകിയിരിക്കുന്നത്.

കുറഞ്ഞ CC കപ്പാസിറ്റിയുള്ള വാഹനങ്ങൾ 60 kl/l സ്പീഡിന് മുകളിൽ കയറുമ്പോൾ വൈബ്രേഷൻ ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചു കൊണ്ട് തന്നെയാണ് അഞ്ചാമത് ഒരു സ്പെഷ്യൽ ഗീയറും പുതിയ പ്ലാറ്റിനയുടെ ഈ മോഡലിൽ കൊണ്ട് വന്നിരിക്കുന്നത്. അത്തരത്തിൽ അനേകം ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പ്ലാറ്റിനയുടെ ഈ പുത്തൻ മോഡലിൽ കൊണ്ട് വന്നിരിക്കുന്നത്. 104 kmpl ഇന്ധന ക്ഷമത ആണ് ഈ വാഹനത്തിനു കമ്പനി അവകാശപ്പെടുന്നത്. പ്ലാറ്റിനയുടെ കൂടുതൽ മറ്റു സവിശേഷതകളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. 

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close