വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി online job








നിങ്ങളുടെ തൊഴിൽ മേഖലയെ ആസ്പദമാക്കി തിരഞ്ഞെടുക്കാവുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഈ ഓൺലൈൻ ജോലിയിലൂടെനല്ലൊരു വരുമാനം തന്നെ നിങ്ങൾക്ക് ഉണ്ടാക്കാവുന്നതാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്ത് 10000 രൂപ നേടാം click
നിങ്ങൾ ഏത് മേഖലയിലാണോ പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ആ മേഖലയിലുള്ള ജോലികൾ തന്നെ കിട്ടുന്ന ഒരു ഓൺലൈൻ സൈറ്റാണ് അപ് വർക്ക്.കോം .പല കമ്പനികളും ഓരോ ടാസ്‌ക് ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ഈ ടാസ്കുകൾ കണ്ടുപിടിച്ചു നമ്മൾ അവർക്ക് ചെയ്ത് കൊടുക്കുമ്പോൾ അതിന്റെ പ്രതിഫലമായി നമുക്ക് പണം കിട്ടുന്നു. ഇതിനൊക്കെ മുൻപേ നമ്മൾ ഒരു അക്കൗണ്ട് ഉണ്ടാക്കിയാൽ മാത്രമേ ടാസ്‌കുകളും പണവും കിട്ടുകയുള്ളൂ. അപ്പൊ എങ്ങനെ ആണ് അക്കൗണ്ട് ഉണ്ടാക്കുക എന്നു നോക്കാം
നിങ്ങളുടെ ഇ മെയിൽ അഡ്രസ്‌ ടൈപ്പ് ചെയ്‌ത ശേഷം ഇൻബോക്സിൽ പോയി അപ് വർക്ക്.കോം മിന്റെ മെയിൽ ക്ലിക്ക് ചെയ്തു വെരിഫൈ ബട്ടണിൽ ക്ലിക്ക് ചെയ്‌തു അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക. പിന്നീട് നിങ്ങളുടെ പേര്, പാസ്സ്‌വേർഡ്‌ എന്നിവ കൊടുക്കുക. പിന്നീട് നിങ്ങൾ വർക് ചെയ്യാൻ അല്ലെങ്കിൽ ജോലി കൊടുക്കാൻ എന്നുള്ള ബട്ടണിൽ നിങ്ങളുടെ സൗകര്യാർത്ഥം ക്ലിക്ക് ചെയ്യാം. കൂടെ തന്നെ യൂസർ നെയിം കൂടെ കൊടുത്തു അക്കൗണ്ട് ഉണ്ടാക്കുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ബയോഡാറ്റ കൊടുക്കുക.
അടുത്ത പേജിൽ ഏത് വിഭാഗം ജോലിയാണ്, അതിന്റെ കഴിവുകൾ എന്തൊക്കെയാണ്, നിങ്ങളുടെ എക്സ്‌പീരിയൻസ് ലെവൽ, വിദ്യാഭാസ യോഗ്യത, നിങ്ങളുടെ വർക്ക് എക്സ്‌പീരിയൻസ്, ഭാഷകൾ, മണിക്കൂറിൽ എത്ര വേതനം വേണം, നിങ്ങളുടെ ജോലിയുടെ കാര്യങ്ങളെ പറ്റിയുള്ള ഒരു വിവരണം എന്നിവ കൊടുക്കുക. നിങ്ങളുടെ മണിക്കൂർ വേതനത്തിന്റെ 2 ശതമാനം ഈ സൈറ്റിന്റെ ഫീ ആയി അവർ ഈടാക്കുന്നതാണ്. നിങ്ങളുടെ അഡ്രസ്‌, ഫോൺ നമ്പർ എന്നിവ കൊടുത്തു പ്രൊഫൈൽ പൂർത്തിയാക്കുക. അതിനു ശേഷം നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികൾ ചെയ്തു നല്ല വരുമാനം സമ്പാദിക്കാവുന്നതാണ്.




Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close