ഓണം കിറ്റ് വിതരണം. അറിയേണ്ടതെല്ലാം onam special

മഞ്ഞ പിങ്ക് കാർഡുടമകളുടെ ഉടനെ ആരംഭിക്കാൻ പോകുന്ന കിറ്റ് വിതരണത്തെ കുറിച്ചാണ് വിവരിക്കുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ ആദ്യമായി കിറ്റ് വിതരണ൦ ആരംഭിച്ചത് ലോക്കഡൗൺ അനുബന്ധിച്ചായിരുന്നു. ഏകദേശം 88 ലക്ഷത്തോളം ആളുകൾക്കാണ് ഇതിന്റെ ഒന്നാം ഘട്ടത്തിലെ വിതരണം ലഭ്യമായത്. APL BPL എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം കിട്ടിയിരുന്നു. അതിന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണവും നടന്നു.

ഒന്നാം ഘട്ടത്തിൽ 1000 രൂപയുടെ സൗജന്യ കിറ്റായിരുന്നു എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 500 രൂപയുടെ ആയിരുന്നു. ഇപ്പോൾ ഓണത്തിനും കിറ്റ് വിതരണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ജോലിക്ക് പോലും പോകാനാകാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. ഓണത്തിന് ലഭിക്കുന്നത് ഏകദേശം 500 രൂപ വിലവരുന്ന പലവൻജന കിറ്റായിരിക്കും. എന്നാണ് ഈ കിറ്റ് വിതരണം ആരംഭിക്കുന്നതെന്നും ആർക്കൊക്കെയാണ് ഇത് ലഭിക്കുന്നതെന്നും നോക്കാം
Read also

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തി ഓഗസ്റ്റ് 5 മുതൽവരെ 15 AAY ,BPL കാർഡ് ഉള്ളവർക്ക് വിതരണം തുടങ്ങിയേക്കും.അതായത് ആദ്യം മഞ്ഞ പിന്നീട് പിങ്ക് കാർഡ് ഉള്ളവർക്കാകും വിതരണം നടക്കുക. കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെയാകും നടപ്പിലാക്കുക. ഓഗസ്റ്റ് 15 മുതൽ 21 വരെയാകും നീല കാർഡ് ഉള്ളവർക്ക് വിതരണം നടക്കുന്നത്. ഇതിന് ശേഷം ആകും വെള്ള കാർഡുടമകൾക്ക് വിതരണം. ഇതിൽ മാറ്റങ്ങൾ വന്നേക്കാം.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close